Asianet News MalayalamAsianet News Malayalam

എയർ ഇന്ത്യയുടെ വേതന രഹിത അവധിക്ക് അപേക്ഷിച്ചത് 59 ജീവനക്കാർ !

കൊവിഡിനെ തുടർന്ന് നേരിട്ട പ്രതിസന്ധിയിൽ എയർ ഇന്ത്യയടക്കം വ്യോമ ഗതാഗത സെക്ടറിലെ കമ്പനികൾക്കെല്ലാം തിരിച്ചടി നേരിട്ടിരുന്നു.

air India lop leave applicants
Author
Mumbai, First Published Sep 22, 2020, 12:50 PM IST

ദില്ലി: ആകെ 59 ജീവനക്കാരാണ് എയർ ഇന്ത്യയിൽ വേതന രഹിത അവധിക്ക് അപേക്ഷിച്ചതെന്ന് സിവിൽ ഏവിയേഷൻ മന്ത്രി ഹർദീപ് സിങ് പുരി. ജൂലൈയിലാണ് വേതന രഹിത അവധി ആവിഷ്കരിച്ചത്.

ജൂലൈ 14 ന് ഇറക്കിയ ഉത്തരവിലാണ് വകുപ്പ് മേധാവികളോടും റീജണൽ ഡയറക്ടർമാരോടും കാര്യക്ഷമത, ആരോഗ്യം,  തുടങ്ങിയ ഘടകങ്ങൾ പരിശോധിച്ച് വേതന രഹിത അവധിക്കായി ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടത്. ഇതിന് പുറമെ ജീവനക്കാർക്ക് സ്വയമേ ഈ അവധിക്ക് അപേക്ഷിക്കാമെന്നും മാനേജ്മെന്റ് പറഞ്ഞിരുന്നു.

കൊവിഡിനെ തുടർന്ന് നേരിട്ട പ്രതിസന്ധിയിൽ എയർ ഇന്ത്യയടക്കം വ്യോമ ഗതാഗത സെക്ടറിലെ കമ്പനികൾക്കെല്ലാം തിരിച്ചടി നേരിട്ടിരുന്നു. 2018-19 കാലത്ത് കമ്പനിയുടെ നഷ്ടം 8500 കോടിയായിരുന്നു.

Follow Us:
Download App:
  • android
  • ios