ഇ ബിഡ്ഡിങ് വഴിയായിരിക്കും കമ്പനിയുടെ വില്‍പ്പന. ദേശീയ വിമാനക്കമ്പനിയെ വാങ്ങാന്‍ രാജ്യാന്തര തലത്തിലെ നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. 

ദില്ലി: എയര്‍ ഇന്ത്യയുടെ പ്രശസ്തമായ ലോഗോയും ഭാഗ്യ ചിഹ്നമായ മഹാരാജാവും വില്‍പ്പന ശേഷം എയര്‍ ഇന്ത്യയുടെ ഉടമകള്‍ക്ക് മാത്രമായിരിക്കും ഉപയോഗിക്കാന്‍ അനുവാദമുണ്ടാകുക. എയര്‍ ഇന്ത്യയെയും അതിന്‍റെ അനുബന്ധ സ്ഥാപനങ്ങളെയും വെവ്വേറെയാകും കേന്ദ്ര സര്‍ക്കാര്‍ വില്‍ക്കുക.

മാസ്റ്റര്‍ ബ്രാന്‍ഡ് എയര്‍ ഇന്ത്യയായതിനാലാണ് ലോഗോയും ഭാഗ്യ ചിഹ്നവും അത് വാങ്ങുന്നവര്‍ക്കായിരിക്കും ലഭിക്കുക. എയര്‍ ഇന്ത്യയുടെ അനുബന്ധ സ്ഥാപനങ്ങളായ എയര്‍ ഇന്ത്യ എക്സ്പ്രസ് ലിമിറ്റഡ്, അലയന്‍സ് എയര്‍, എയര്‍ ഇന്ത്യ എഞ്ചിനീയറിംഗ് സര്‍വീസസ് ലിമിറ്റഡ്, എയര്‍ ഇന്ത്യ സിംഗപ്പൂര്‍ ടെര്‍മിനല്‍ സര്‍വീസസ്, എയര്‍ലൈന്‍ അലൈഡ് സര്‍വീസസ് ലിമിറ്റഡ്, ഹോട്ടല്‍ കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ് എന്നിവയെ വെവ്വേറെയാകും വിറ്റഴിക്കുക. 

ഇ ബിഡ്ഡിങ് വഴിയായിരിക്കും കമ്പനിയുടെ വില്‍പ്പന. ദേശീയ വിമാനക്കമ്പനിയെ വാങ്ങാന്‍ രാജ്യാന്തര തലത്തിലെ നിരവധി പ്രമുഖ സ്ഥാപനങ്ങള്‍ താല്‍പര്യം പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.