Asianet News MalayalamAsianet News Malayalam

നിരക്ക് യുദ്ധം നടത്തി പണി വാങ്ങിച്ച് ഭാരതി എയര്‍ടെല്‍, സുപ്രീംകോടതി വിധിയോടെ നഷ്ടത്തില്‍ വന്‍ വര്‍ധന

റിലയന്‍സ് ജിയോയുമായുളള നിരക്ക് യുദ്ധവും ടെലികോം വകുപ്പിന് മൊത്ത വരുമാനത്തില്‍ നല്‍കേണ്ട കുടിശ്ശികയ്ക്കായി പണം നീക്കിവെച്ചതുമാണ് നഷ്ടം പെരുകാന്‍ കാരണം. 

airtel loss margin increased due to agr verdict by supreme court
Author
New Delhi, First Published Nov 15, 2019, 11:03 AM IST

ദില്ലി: ഇന്ത്യന്‍ ടെലികോം ഭീമനായ എയര്‍ടെല്ലിന് സെപ്റ്റംബര്‍ 30 ന് അവസാനിച്ച രണ്ടാം പാദത്തില്‍ വന്‍ നഷ്ടം. രണ്ടാം പാദത്തില്‍ 23,045 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടായത്. പ്രധാനമായും രണ്ട് കാരണങ്ങളാണ് കമ്പനിയുടെ നഷ്ടം പെരുകാന്‍ കാരണം. 

റിലയന്‍സ് ജിയോയുമായുളള നിരക്ക് യുദ്ധവും ടെലികോം വകുപ്പിന് മൊത്ത വരുമാനത്തില്‍ നല്‍കേണ്ട കുടിശ്ശികയ്ക്കായി പണം നീക്കിവെച്ചതുമാണ് നഷ്ടം പെരുകാന്‍ കാരണം. നീണ്ട 14 വര്‍ഷത്തെ നിയമ പോരാട്ടങ്ങള്‍ക്ക് ശേഷമാണ് ടെലികോം വകുപ്പിന്‍റെ എജിആര്‍ നിര്‍വചനം സുപ്രീം കോടതി അംഗീകരിച്ചത്. ഇതോടെയാണ് കുടിശ്ശിക ഇനത്തില്‍ വന്‍ തുക സര്‍ക്കാരിലേക്ക് ടെലികോം കമ്പനികള്‍ക്ക് നല്‍കേണ്ടി വരുന്നത്.
 

Follow Us:
Download App:
  • android
  • ios