Asianet News MalayalamAsianet News Malayalam

8,000 ത്തിലധികം ജീവനക്കാരെ പുതിയതായി നിയമിക്കാൻ പദ്ധതിയിട്ട് ആമസോൺ

കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നിവയിൽ തൊഴിലവസരങ്ങളുളളതായി ആമസോൺ എച്ച്ആർ ലീഡർ ദീപ്തി വർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

amazon to hire 8000 persons this year
Author
Mumbai, First Published Sep 4, 2021, 6:31 PM IST

മുംബൈ: ഈ വർഷം ഇന്ത്യയിലെ 35 നഗരങ്ങളിലായി 8,000 ത്തിലധികം ജീവനക്കാരെ നിയമിക്കാൻ ആമസോൺ ഒരുങ്ങുന്നു. കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നീ വിഭാ​ഗങ്ങളിലാണ് പുതിയ റിക്രൂട്ട്മെന്റ്. ബെംഗളൂരു, ഹൈദരാബാദ്, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയിഡ തുടങ്ങിയ നഗരങ്ങളിലാണ് അവസരം. 

കോർപ്പറേറ്റ്, സാങ്കേതികവിദ്യ, ഉപഭോക്തൃ സേവനം എന്നിവയിൽ തൊഴിലവസരങ്ങളുളളതായി ആമസോൺ എച്ച്ആർ ലീഡർ ദീപ്തി വർമ്മ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. 

മെഷീൻ ലേണിംഗ് അപ്ലൈഡ് സയൻസസ് രം​ഗത്തും ഒഴിവുകളുണ്ടാകുമെന്നാണ് റിപ്പോർട്ട്. എച്ച്ആർ, ഫിനാൻസ്, ലീഗൽ മുതലായ പിന്തുണാ പ്രവർത്തനങ്ങൾക്കും ആമസോൺ നിയമനം നടത്തുന്നുണ്ടെന്ന് ദീപ്തി വർമ്മ അഭിപ്രായപ്പെട്ടു. 2025 ഓടെ പ്രത്യക്ഷമായും പരോക്ഷമായും 20 ലക്ഷം തൊഴിലവസരങ്ങൾ കമ്പനി ലക്ഷ്യമിടുന്നുണ്ടെന്നും ഇതിനകം 10 ലക്ഷം നേരിട്ടും അല്ലാതെയും ഉളള തൊഴിലവസരങ്ങൾ ഇന്ത്യയിൽ സൃഷ്ടിച്ചിട്ടുണ്ടെന്നും അവർ പറഞ്ഞു.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios