Asianet News MalayalamAsianet News Malayalam

ആമസോണും ഫ്ലിപ്പ്കാര്‍ട്ടും പേടിക്കണം, അംബാനി വരുന്നു ഇ- കൊമേഴ്സിലേക്ക്, മാതൃകയാക്കുന്നത് ചൈനീസ് ഭീമനെ

റിലയന്‍സിന്‍റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോയിലേക്കാകും ഈ വന്‍ നിക്ഷേപമെത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ മാത്യ കമ്പനിയായി പരിഗണിച്ചാകും പുതിയ ഹോള്‍ഡിംഗ് സംരംഭം രൂപീകരിക്കുന്നത്. 

ambani's plan to enter e- commerce through jio
Author
Mumbai, First Published Oct 29, 2019, 12:24 PM IST

മുംബൈ: ചൈനീസ് ഇ- കൊമേഴ്സ് ഭീമനായ ആലിബാബയുടെയും ആല്‍ഫബെറ്റിന്‍റെയും മാതൃകയില്‍ ഇന്ത്യന്‍ ഇ- കൊമേഴ്സ് വ്യവസായത്തിലേക്ക് ചുവടുവയ്ക്കാന്‍ പദ്ധതിയിട്ട് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. മൊത്തം 24 ബില്യണ്‍ ഡോളറിന്‍റെ നിക്ഷേപം നടത്തുമെന്നാണ് റിലയന്‍സ് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ 15 ബില്യണ്‍ സ്വപ്ന പദ്ധതിയിലേക്ക് നിക്ഷേപിക്കാന്‍ ബോര്‍ഡ് അനുമതി നല്‍കുകയും ചെയ്തുകഴിഞ്ഞു. 

റിലയന്‍സിന്‍റെ ടെലികമ്യൂണിക്കേഷന്‍ വിഭാഗമായ റിലയന്‍സ് ജിയോയിലേക്കാകും ഈ വന്‍ നിക്ഷേപമെത്തുക. റിലയന്‍സ് ഇന്‍ഡസ്ട്രീസിനെ മാതൃ കമ്പനിയായി പരിഗണിച്ചാകും പുതിയ ഹോള്‍ഡിംഗ് സംരംഭം രൂപീകരിക്കുന്നത്. ഈ സംരംഭം റിലയന്‍സിന്‍റെ പൂര്‍ണ ഉടമസ്ഥതയിലുളളതായിരിക്കും. ഇതിന് കീഴില്‍ ആമസോണ്‍, ഫ്ലിപ്പ്കാര്‍ട്ട് എന്നിവ പോലെ ഇ- കൊമേഴ്സ് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം നിലവില്‍ വരും. ഭാവിയില്‍ ഇ- കൊമേഴ്സ് കമ്പനിയും, ജിയോയും ഓരേ പ്ലാറ്റ്ഫോമിന് കീഴിലാകും വിധമാണ് റിലയന്‍സിന്‍റെ പദ്ധതി. 

പുതിയ പദ്ധതിക്കായുളള നിക്ഷേപം ജിയോയിലേക്ക് എത്തുന്നതോടെ 2020 മാര്‍ച്ചോടെ ജിയോ പൂര്‍ണമായി കടബാധ്യതകള്‍ ഇല്ലാത്ത കമ്പനിയായി മാറും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഐപിഒ നടത്താനിരിക്കുന്ന ജിയോ ഇന്‍ഫോകോമിന്‍റെ മൂല്യവും ലാഭവും വര്‍ധിപ്പിക്കാനും ഈ പദ്ധതിയിലൂടെ അംബാനിക്ക് കഴിയും. 
 

Follow Us:
Download App:
  • android
  • ios