കൊവിഡ്-19ന്‍റെ പശ്ചാത്തലത്തില്‍ വീടുകളില്‍ കഴിയാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ് നമ്മൾ. വേറെ നിവര്‍ത്തിയില്ല. പക്ഷേ, ജീവനെ പോലെ തന്നെ പ്രാധാന്യമാണ് ജീവിതവും. ജീവിക്കണമെങ്കില്‍ ബിസിനസ്സ് തടസപ്പെടാതെയും വരുമാനം നിലയ്ക്കാതിരിക്കുകയും വേണം. അതാണ് യാഥാര്‍ത്ഥ്യം. ഇവിടെയാണ് ഡിജിറ്റല്‍ മീഡിയ നമ്മുടെ സഹായത്തിന് എത്തുന്നത്. പൊട്ടന്‍ഷ്യലുകള്‍ക്ക് ചിറക് നല്‍കുന്ന പ്ലാറ്റ്‌ഫോം. വേണമെങ്കില്‍ വീടിന്‍റെ സൗകര്യങ്ങളില്‍ ഒതുങ്ങിയിരുന്ന് നിലവിലെ സാഹചര്യവുമായി പൊരുത്തപ്പെട്ട് സാഹചര്യം മാറുന്നത് വരെ കാത്തിരിക്കാം. അല്ലെങ്കില്‍ ഇതേ സാഹചര്യം ഉപയോഗിച്ച് പുതിയ തലങ്ങളിലേക്ക് ഉയരുകയും പരമാവധി വരുമാനം ഉണ്ടാക്കാന്‍ ശ്രമിച്ചു നോക്കുകയും ആകാം. ഇതിനുതകുന്ന സുവര്‍ണ്ണ അവസരമാണ് AOB-യുടെ ഡിജിറ്റല്‍ ഇവന്‍റ്സ്.

ഒട്ടനവധി ഡൊമെയ്‌നുകളില്‍ വിവിധ മേഖലകൾക്കായി AOB  ഇവന്‍റ്സ് ഇന്ത്യയിലെ ആദ്യത്തെ ഓണ്‍ലൈന്‍ ഇവന്‍റ് പ്ലാറ്റ്‌ഫോം ലോഞ്ച് ചെയ്തു. ഓട്ടോമൊബൈല്‍ (2 വീലര്‍, 4 വീലര്‍), വിദ്യാഭ്യാസം, റിയല്‍ എസ്റ്റേറ്റ്, വെല്‍നെസ്സ്, സഞ്ചാരം, നിക്ഷേപം തുടങ്ങിയ നിരവധി മേഖലകൾക്കായി മൂന്ന് ദിന ഓണ്‍ലൈന്‍ ഇവന്‍റുകള്‍ക്ക് ആതിഥേയത്വം വഹിക്കാൻ ഓണ്‍ലൈന്‍ ഇവന്‍റ് പ്ലാറ്റ്‌ഫോമിന് കഴിയും. എല്ലാ വര്‍ഷവും ഒരോ ആഴ്ചയിലും പങ്കാളികള്‍ക്കും ഉപയോക്താക്കള്‍ക്കുമായി എക്‌സ്‌ക്ലൂസീവ് ഡീലുകള്‍ നല്‍കുന്നതിന്‍റെ ഭാഗമായി പുതിയ വിഭാഗങ്ങള്‍ ചേര്‍ക്കാന്‍ AOB ഇവന്‍റ്സ് പ്ലാന്‍ ചെയ്യുന്നു. 

അതിപ്രഗല്‍ഭമായ പ്ലാനിങും കട്ടിങ് എഡ്ജ്  സ്ട്രാറ്റജിയും സംയോജിക്കുന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആണിത്. പ്ലാറ്റ്‌ഫോം ആതിഥേയത്വം വഹിക്കുന്ന ഒരോ ഇവന്‍റും ഒരോ പ്രത്യേക തരത്തിലുള്ള ഉപയോക്താക്കൾക്ക് വേണ്ടിയാണ്. ഉൽപന്നങ്ങൾക്കും സേവനങ്ങൾക്കുമായുള്ള സാധ്യതാ ഉപയോക്താക്കളെ കണ്ടെത്താൻ എക്സിബിറ്റേഴ്സിനെ AOB ഇവന്‍റ്സ് സഹായിക്കുന്നു.

എല്ലാ വ്യാഴാഴ്ചകളിലും രാത്രി ലൈവായി ഞായറാഴ്ച അർദ്ധരാത്രി വരെ പ്ലാറ്റ്‌ഫോം ആക്റ്റിവ് ആയിരിക്കും. മൂന്ന് ദിവസം നീളുന്ന ഇവന്‍റിൽ 50 എക്സിബിറ്റേഴ്സുകൾ ഒരോരുതരായി 5 ഓഫറുകൾ വരെ പ്രൊമോട്ട് ചെയ്യും. അങ്ങനെയെങ്കിൽ ഒറ്റ സമയത്ത് 250 ഓഫറുകളെങ്കിലും എൻഡ് യൂസറിന് മുന്നിൽ എത്തുകയും അതിൽ നിന്ന് ടേസ്റ്റിന് അനുസരിച്ച് തിരഞ്ഞെടുക്കാനാവുകയും ചെയ്യും.

ഈ പ്രതികൂല കാലവസ്ഥയിലും വളരാൻ ആഗ്രഹിക്കുന്ന കമ്പനികൾക്കും വ്യവസായങ്ങൾക്കും ഉതകുന്ന ഏറ്റവും നൂതന ന്യൂജെനറേഷൻ ടൂളാണ് AOB ഇവന്‍റ്സ്. വ്യവസായങ്ങൾക്ക് ആവശ്യമായ സ്പേസ് നൽകുന്നതിനോടൊപ്പം ഒരു കുട കീഴിൽ തകർപ്പൻ ഡീലുകളും ഡിസ്കൗണ്ട് ഓഫറുകളുമായി എത്തുന്ന വമ്പൻ ബ്രാൻഡുകളെ നിങ്ങൾക്ക് പരിചയപ്പെടാനാകുന്നു. ഇവയില്‍ നിന്ന് മികച്ചത് എന്‍ഡ് യൂസറിന് തിരഞ്ഞെടുക്കാം. 

മീഡിയ പ്രൊമോഷനായി AOB ഇവന്‍റ്സ്, ടൈംസ് ഓഫ് ഇന്ത്യയുമായിട്ടാണ് കൈ കോര്‍ത്തിരിക്കുന്നത്. അതിനാല്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇവ കാണുകയും അവരുടെ പ്ലാറ്റ്‌ഫോമിലേക്ക് ലക്ഷോപലക്ഷം പേരെ കൊണ്ടുവരാന്‍ സാധിക്കുകയും ഈ കൂട്ടുക്കെട്ടിനാകും. ഡിജിറ്റല്‍ ഇവന്‍റിന് 45 ദിവസം മുമ്പ്, ഒരോ ഇവന്‍റില്‍ പങ്കെടുക്കുന്ന ബിസിനസ് പങ്കാളികളുടെ ഓഫറുകള്‍ പ്രൊമോട്ട് ചെയ്യുന്ന അതുല്യമായ മൊബൈൽ ആപ്ലിക്കേഷാണ് AOB  ഇവന്‍റ്സ്. ഇത് ഓഫറുകള്‍ക്കായി കാത്തിരിക്കുന്ന യഥാര്‍ത്ഥ ഓഡിയന്‍സിനെ കണ്ടെത്താനും ട്രാഫിക് വർധിപ്പിച്ച് അവരെ ബിസിനസ്സ് പങ്കാളികളിലേക്ക് അടുപ്പിക്കാനും സഹായിക്കുന്നു. 

ഇരു ചക്രവാഹനങ്ങള്‍ക്കും സെക്കൻഡ്ഹാൻഡ് 4 വീലറുകള്‍ക്കും എഞ്ചിനിയര്‍ കോളജ് അഡ്മിഷനുകള്‍ക്കുമായി ജുലൈയിലേക്കുള്ള ഇവന്‍റുകള്‍ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. 40% ത്തില്‍ കൂടുതല്‍ ബൂത്തുകള്‍ ഏഴ് ദിവസം കൊണ്ട് വിറ്റ് പോയതാണ് ഹൈലൈറ്റ്. മികച്ച ബ്രാന്‍ഡുകളായ സുസൂക്കി, ബജാജ്, യമഹ, ഹോണ്ട, റോയല്‍ എന്‍ഫീല്‍ഡ് തുടങ്ങിയവ ഇരുചക്ര വാഹന ഡിജിറ്റല്‍ ഇവന്‍റിൽ പങ്കാളികളാണ്‌. കൂടാതെ, മാരുതി ട്രൂ വാല്യു, ഹോണ്ട ഓട്ടോ ടെറസ്, ഹ്യൂണ്ടയ് H പ്രോമിസ്, ടൊയോട്ട യു ട്രസ്റ്റ് തുടങ്ങിയ ബ്രാൻഡുകളാണ് 4 വീലര്‍ ഡിജിറ്റല്‍ ഫെയറിലുള്ളത്. കൂടാതെ ഡല്‍ഹി-NCR, ബംഗ്ലൂരു, കേരളം, മുംബൈ, പൂനെ എന്നിവിടങ്ങളില്‍ നിന്നുള്ള ടോപ് റാങ്ക് ചെയ്ത യൂണിവേഴ്സ്റ്റികളും എഞ്ചിനിയറിങ് കോളജുകളും അഡ്മിഷന്‍ ഫെയറുകളില്‍ പങ്കെടുക്കുന്നു. എന്‍ഡ് യൂസേഴ്സിൽ നിന്നും ലഭിച്ച പ്രതികരണം വളരെ ഹൃദ്യമാണെന്ന് പറയാതെ വയ്യ. പങ്കെടുക്കുന്ന ഒട്ടുമിക്കവരും അവർക്ക് താല്‍പര്യമുള്ള ദിവസം മുന്‍കൂട്ടി ടാഗും ബുക്ക് മാർക്കും ചെയ്താണ് AOB ഇവന്‍റ്സിനെ മനസ്സിലേറ്റിയിരിക്കുന്നത്. AOB ഇവന്‍റ്സ് ഒരോ ഓണ്‍ലൈന്‍ ഇവന്‍റുകളിലെക്ക് 10 ലക്ഷം വിസിറ്റേഴ്സിനെയെങ്കിലും കുറഞ്ഞത് പ്രതീക്ഷിക്കാം. ഓൺലൈൻ ചർച്ചകൾ വിരൽചൂണ്ടുന്നത് സോഷ്യല്‍ മീഡിയയില്‍ AOB ഇവന്‍റ്സ് തരംഗം സൃഷ്ടിക്കുകയാണെന്ന യാഥാർഥ്യത്തിലേക്കാണ്. 

റിയല്‍ എസ്‌റ്റേറ്റ്, സ്വകാര്യ ഫിനാന്‍സ്, നിക്ഷേപം, ആരോഗ്യവും സൗഖ്യവും (ഐവിഎഫ്, ഹെയര്‍ ട്രാസ്പ്ലാന്‍റ്, കോസ്‌മെറ്റിക് സര്‍ജറി, വിദ്യാഭ്യാസം- സ്‌കൂള്‍-പ്രീ സ്‌കൂള്‍ അഡ്മിഷനുകള്‍ എന്നിവ) ട്രാവല്‍ ആന്‍ഡ് ടൂറിസം സെക്റ്ററുകള്‍ കൂടി ഇനി വരുന്ന മാസങ്ങളില്‍ ഇവന്‍റുകളിലേക്ക് ചേർക്കാനാണ് AOB ഇവന്‍റ്സ് പ്ലാന്‍ ചെയ്യുന്നത്. വിശ്വസനീയമായ യഥാര്‍ത്ഥ ലീഡുകള്‍ പങ്കാളികള്‍ക്ക് നല്‍കാനായി ഓഡിയന്‍സിനെ ഉന്നം വയ്ക്കുന്ന ന്യൂ ഏജ് ലീഡ് ജെനറേഷന്‍ പ്ലാറ്റ്‌ഫോം ആകാനുള്ള  തയ്യാറെടുപ്പിലാണ് AOB ഇവന്‍റ്സ്.

ഇന്ത്യന്‍ മാര്‍ക്കറ്റ് ഇതുവരെ കാണാത്തതും കേള്‍ക്കാത്തതുമായ ഡീലുകളും ഡിസ്‌ക്കൗണ്ടുകളും ഓഫര്‍ ചെയ്ത് വിശ്വസനീയമായ ലക്ഷോപലക്ഷം ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ ഈ ഓണ്‍ലൈന്‍ ഇവന്‍റ് പ്ലാറ്റ്‌ഫോം വഴിയൊരുക്കുന്നു. എല്ലാ ആഴ്ചയിലും ആഗോളതലത്തില്‍ ഒരു കോടിയോളം പേരുമായി കണക്റ്റ് ചെയ്ത് വീടിന്‍റെ സുഖസൗകര്യങ്ങളില്‍ ഇരുന്ന് അവർക്ക് പുത്തന്‍ അനുഭവം പങ്കിടാന്‍ AOB ഇവന്‍റ്സ് ആഗ്രഹിക്കുന്നു. 

ക്യൂ നില്‍ക്കണ്ട! AOB ഇവന്‍റ്സ്, നിങ്ങളുടെ സ്മാര്‍ട്ട് ഫോണിലെ ഒരു ക്ലിക്കില്‍.. വിരൽതുമ്പിൽ ഇവന്‍റ്  ലൈവ് ആക്കി തരും. വേറെന്തു വേണം?