Asianet News MalayalamAsianet News Malayalam

ആപ്പിള്‍ ഇനി 'മെയ്ഡ് ഇന്‍ ഇന്ത്യ' ആകും

രാജ്യത്ത് ഐഫോണിന്റെ വിവിധ മോഡലുകൾ നിർമ്മിച്ച കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

apple start there production from India
Author
Mumbai, First Published Aug 30, 2019, 11:57 AM IST

മുംബൈ: ഇന്ത്യയിൽ ഓൺലൈൻ പ്ലാറ്റ്ഫോമിനും ഓഫ് ലൈന്‍ സ്റ്റോറുകൾക്കുമായി ആപ്പിൾ 1000 കോടി രൂപ നിക്ഷേപിക്കും. പ്രധാന നഗരങ്ങളിൽ മൂന്ന് റീട്ടെയ്ൽ ഷോപ്പുകളാണ് ആദ്യഘട്ടത്തിൽ തുടങ്ങുക. 

സാധാരണ വിൽപ്പന കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മാളുകളുടെ രൂപകൽപ്പനയാണ് ആപ്പിൾ തെരഞ്ഞെടുക്കുന്നത്.രണ്ടു വർഷത്തിനുള്ളിൽ ഷോപ്പുകൾ തുറക്കാനാണ് പദ്ധതി. ആപ്പിൾ കമ്പനി ആദ്യമായാണ് രാജ്യത്ത് വിൽപ്പന കേന്ദ്രങ്ങളും ഓൺലൈൻ സ്റ്റോറും തുടങ്ങാൻ പദ്ധതിയിടുന്നത്. രാജ്യത്ത് ഐഫോണിന്റെ വിവിധ മോഡലുകൾ നിർമ്മിച്ച കയറ്റുമതി ചെയ്യാനും പദ്ധതിയുണ്ട്.

Follow Us:
Download App:
  • android
  • ios