കൊവിഡ് 19നെതിരെയുള്ള വലിയ പേരാട്ടത്തിലാണ് രാജ്യം ഒന്നാകെ. അഞ്ചാം ഘട്ടത്തിലേയ്ക്ക് ലോക്ക് ഡൗണ്‍ നീളുമ്പോൾ കൊവിഡിനെ അതിജീവിക്കാൻ പ്രാപ്തരായിരിക്കുകയാണ് നമ്മൾ ഓരോരുത്തരും. മാസ്ക് ധരിച്ചും, സാനിറ്റ​സൈർ ഉപയോഗിച്ചും സുരക്ഷ നമ്മൾ ഉറപ്പാക്കുന്നു. ഈ സാഹചര്യത്തിൽ സേഫ് പെയിന്റിംഗ് പരിപാടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ഏഷ്യൻ പെയിന്റ്സ്.  ഉപയോക്താക്കളും ജീവനക്കാരും സുരക്ഷിതരാണെന്ന് ഉറപ്പാക്കുകയാണ് സേഫ് പെയിന്റിംഗ് സർവ്വീസിലൂടെ ഏഷ്യൻ പെയിന്റ്സ് ഉദ്ദേശിക്കുന്നത്. ഇന്ത്യ ഒട്ടാകെ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന പദ്ധതി പൂർണമായും സാമൂഹിക അകലം പാലിച്ചാണ് നടപ്പാക്കുക. പൊടിരഹിത യന്ത്രവത്കരണവും നടപ്പാക്കും. ഉപയോക്താക്കൾക്കും ജീവനക്കാർക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്.

പെയിന്റിംഗ് തൊഴിലാളികൾക്ക് ജോലി ചെയ്യുന്നതിന് മുമ്പും ശേഷവും ശുചിത്വവൽക്കരിക്കപ്പെട്ടുവെന്ന് ഉറപ്പാക്കാൻ നടപടികളുണ്ടാവും. ജോലി ചെയ്യുമ്പോൾ ഫെയ്‌സ് മാസ്കുകൾ ധരിച്ചും സാനിറ്റ​സൈർ ഉപയോഗിച്ച് കൈകൾ ശുചീകരിച്ചും സുരക്ഷിതത്വം ഉറപ്പാക്കും. മലിനീകരണത്തിനോ രോഗം പകരുവാനുള്ള സാധ്യതകളോ ഉണ്ടാവാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തും ഇതിലൂടെ  ജീവനക്കാരെയും  ഉപഭോക്താവിന്റെയും സുരക്ഷ ഉറപ്പാക്കും.

കൊവിഡിന്റെ പശ്ചാത്തലത്തിൽ ഏഷ്യൻ പെയിന്റ്സ് സ്വീകരിച്ച നിരവധി സംരംഭങ്ങളിൽ ഒന്നാണ് ഈ ‘സേഫ് പെയിന്റിംഗ് സേവനം’. മറ്റുള്ളവരുടെ ആരോഗ്യത്തിനും  ഉപജീവനത്തെയും പരിപാലിക്കുവാൻ എന്നും മുൻ പന്തിയിലാണ് ഏഷ്യൻ പെയിന്റ്സ്. പ്രധാനമന്ത്രിയുടെ പിഎം കെയര്‍ ഫണ്ടിനെ പിന്തുണയ്ക്കുന്നതിനായി കൊവിഡ് പോരാളികള്‍ക്കുളള ആദരസൂചകമായി സമര്‍പ്പിക്കപ്പെട്ട 'വണ്‍ നേഷന്‍ വണ്‍ വോയിസ്' എന്ന ഗാനത്തിന്റെ പ്രധാന സ്‌പോണ്‍സര്‍മാരിലൊരാളായിരുന്നതും ഏഷ്യന്‍ പെയിന്റ്‌സാണ്. ഏഷ്യന്‍ പെയിന്റ്‌സ് ഇതിനകം തന്നെ 35 കോടി രൂപ പിഎം കെയേര്‍സ് ഫണ്ടിലേക്കും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ ഫണ്ടുകളിലേക്കും സംഭാവന നല്‍കിയിട്ടുണ്ട്.