കാലാവസ്ഥ വ്യതിയാനങ്ങൾക്കിടയിൽ നിങ്ങളുടെ വീട് മനോഹരമായിരിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. പായലും പൂപ്പലും വിള്ളലുമെല്ലാം വീടിന്റെ മനോഹാരിതയെ ബാധിക്കും. മാറിമാറി എത്തുന്ന മഴയും വെയിലും മാത്രമല്ല, വീടുപണിയാൻ ഉപയോഗിച്ച മണലിന്റേയും സിമന്റിന്റേയും ഗുണനിലവാരവും വിള്ളലടക്കമുള്ള പ്രശ്നങ്ങൾക്ക് കാരണമാവും. ഈ പ്രശ്നത്തിനുള്ള സമ്പൂർണ്ണ പരിഹാരമാണ് ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്കിൽ ഉപയോഗിച്ചിട്ടുള്ള അക്രിലിക് ഫൈബർ ടെക്നോളജി. ഈ പെയിന്റ് ചുവരുകൾക്ക് പുറത്ത് മിനുസമുള്ള ഫിലിം പോലുള്ള സുരക്ഷിത കവചം സൃഷ്ടിക്കുന്നു. മനോഹരമായ ഈ ഫിനിഷ് വിള്ളലിനേയും പായലിനേയും ഒഴിവാക്കാൻ സഹായിക്കുന്നു.

വര്‍ഷങ്ങളോളം വീടിന് പുതുമ ഉറപ്പാക്കാൻ കഴിയുന്നു എന്നതും ഏഷ്യൻ പെയിന്റ്സ് അൾട്ടിമ പ്രൊട്ടെക്കിന്റെ  പ്രത്യേകതയാണ്. അൾട്ടിമ ബേസ് കോട്ടിലടങ്ങിയിരിക്കുന്ന ഫൈബർ, പുറം മതിലുകൾക്ക് വാട്ടർ പ്രൂഫിംഗിനൊപ്പം ഫിനീഷിഗും സൗന്ദര്യവും വർദ്ധിപ്പിക്കുന്നു. ഭിത്തികളുടെ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കുന്നു എന്നതാണ് ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടെക്കിനെ മറ്റുള്ള പെയിന്റുകളിൽ നിന്ന് വിത്യസ്തമാക്കുന്നത്. ഏറെ പുതുമകളുള്ള ഈ പെയിന്റ് പരിസ്ഥിതിയോട് ഇണങ്ങുന്നതാണെന്നു മാത്രമല്ല, 10 വർഷത്തെ ഡ്യൂറബിലിറ്റി വാറണ്ടിയും 6 വർഷം വാട്ടർപ്രൂഫിങ്  വാറണ്ടിയുമുളളതാണ്.

ഡ്യൂറബിലിറ്റി വാറണ്ടിയും വാട്ടർപ്രൂഫിങ് വാറണ്ടിയും ലഭിക്കുന്നതിനായി രജിസ്റ്റർ ചെയ്യുവാൻ ഏഷ്യൻ പെയിന്റ്സ് ഹെൽപ്പ് ലൈൻ നമ്പറായ 1800-209-5678 ലേയ്ക്ക് വിളിച്ച് വിവരങ്ങൾ രേഖപ്പെടുത്തണം. വാറണ്ടിക്കായി രജിസ്റ്റർ ചെയ്യുമ്പോൾ ഉപഭോക്താവിന് വാറന്റി രജിസ്ട്രേഷൻ നമ്പർ ലഭിക്കുകയും ചെയ്യും. 1942 ല്‍ സ്ഥാപിതമായ ഏഷ്യന്‍ പെയിന്റ്സ് ഉപഭോക്താക്കളുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പ്രവർത്തിക്കുന്ന കാര്യത്തിൽ ഇന്ത്യയിലെ മറ്റു ബ്രാൻഡുകളേക്കാൾ ബഹുദൂരം മുന്നിലാണ്.