Asianet News MalayalamAsianet News Malayalam

വീടിന്റെ ഭംഗി ഇനി തനിമ ചോരാതെ 'ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടെക്ക്'

വീടിന്റെ പുറംഭാഗത്ത് നിലവാരമില്ലാത്ത പെയിന്റ് ഉപയോഗിക്കുന്നത് വീടിന്റെ തനിമ ചോരാൻ കാരണമാവുന്നു. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടെക്ക് സവിശേഷമായ ഫൈബർ ഇൻഫ്യൂസ്ഡ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്

asianpaints ultima protek
Author
Kochi, First Published Jan 21, 2020, 4:35 PM IST

സ്വന്തമായി ഒരു വീട് പണിയുക എന്നത് ഏതൊരാളുടെയും വലിയ സ്വപ്നങ്ങളിൽ ഒന്നാണ്. എന്നാൽ വീട് പണിത് കഴിഞ്ഞതിന് ശേഷം അതിന്റെ പരിപാലനം അത്ര കണ്ട് എളുപ്പമല്ല, പ്രത്യേകിച്ച് പെയിന്റിംഗിന്റെ കാര്യത്തിൽ. പായലും പൂപ്പലും വിള്ളലും ഒക്കെയാണ് പെയിന്റിംഗിനെ ബാധിക്കുന്ന പ്രധാനപ്പെട്ട പ്രശ്‌നങ്ങൾ. വീടിന്റെ പുറംഭാഗത്ത് നിലവാരമില്ലാത്ത പെയിന്റ് ഉപയോഗിക്കുന്നത് വീടിന്റെ തനിമ ചോരാൻ കാരണമാവുന്നു. ഈ പ്രശ്‌നങ്ങൾക്ക് പരിഹാരമായാണ് ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടെക്ക് സവിശേഷമായ ഫൈബർ ഇൻഫ്യൂസ്ഡ് ടെക്‌നോളജി ഉപയോഗിച്ചിരിക്കുന്നത്. ഇത് വിള്ളലുകളിൽ നിന്നും പായലുകളിൽ നിന്നും പൂർണ്ണ പരിരക്ഷ നൽകുന്നു. അൾട്ടിമ  ബേസ് കോട്ടിലടങ്ങിയിരിക്കുന്ന ഫൈബർ, പുറം മതിലുകൾക്ക് വാട്ടർ പ്രൂഫിംഗിനൊപ്പം ഫിനീഷിഗും സൗന്ദര്യവും ഉറപ്പാക്കുന്നു. ഭിത്തികളുടെ സംരക്ഷണം പൂർണ്ണമായും ഉറപ്പാക്കുന്നു എന്നതാണ് ഏഷ്യന്‍ പെയിന്റ്‌സ് അള്‍ട്ടിമ പ്രൊട്ടെക്കിനെ മറ്റുള്ള പെയിന്റ്‌സിൽ നിന്ന് വിത്യസ്തമാക്കുന്നത്. ജി‌എസ് -11 സ്റ്റാൻ‌ഡേർഡിൽ‌ വ്യക്തമാക്കിയ വി‌ഒ‌സി പരിധികൾ‌ പാലിക്കുന്നു എന്നതും ഏഷ്യന്‍ പെയിന്റ്‌സിന്റെ പ്രത്യേകതയാണ്. 10 വര്‍ഷത്തെ ഡ്യറബിലിറ്റി വാറണ്ടിയും 6 വര്‍ഷം വാട്ടര്‍പ്രൂഫിംഗ് വാറണ്ടിയും 5 വർഷത്തെ പൂപ്പലിൽ നിന്നുള്ള പൂർണ്ണ സംരക്ഷണവുമാണ് ഇതിനുള്ളത്.

Follow Us:
Download App:
  • android
  • ios