Asianet News MalayalamAsianet News Malayalam

പുതിയ മോഡലുകള്‍ വിപണിയിലെത്തി; രാജ്യത്തെ കാര്‍ വില്‍പ്പന കൂടുന്നു

ഓൾട്ടോ കാറുകളുടെ വിൽപ്പന 13 ശതമാനം ഇടിഞ്ഞപ്പോൾ കോംപാക്ട് എസ്‍യുവി മോഡലുകളായ പുതിയ വാഗൺ ആർ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളുടെ വിൽപ്പന 28 ശതമാനമുയർന്നു. ഏപ്രിൽ-ഡിസംബർ കാലയളവിലെ വിൽപ്പന 11 ലക്ഷം യൂണിറ്റായിരുന്നു. 

automobile sales hike in India Jan 02, 2019
Author
Mumbai, First Published Jan 2, 2020, 12:14 PM IST


മുംബൈ: രാജ്യത്ത് കാ‍ർ വിൽപ്പനയിൽ വർധന. പുതിയ മോഡലുകൾ പുറത്തിറക്കി വിപണി നിലനിർത്താനുള്ള കാർനിർമ്മാതാക്കളുടെ ശ്രമം ഫലം കണ്ടതായാണ് സൂചന. മാരുതി സുസുക്കി ഇന്ത്യ ഡിസംബറിൽ 2.4 ശതമാനം വർധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഭ്യന്തരവിപണിയിൽ മാരുതി 1,24,375 വാഹനങ്ങൾ വിറ്റഴിച്ചു. 

ഓൾട്ടോ അടക്കമുളള ചെറുകാറുകളുടെ വിൽപ്പന 13 ശതമാനം ഇടിഞ്ഞപ്പോൾ കോംപാക്ട് എസ്‍യുവി മോഡലുകളായ പുതിയ വാഗൺ ആർ, സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളുടെ വിൽപ്പന 28 ശതമാനമുയർന്നു. ഏപ്രിൽ-ഡിസംബർ കാലയളവിലെ വിൽപ്പന 11 ലക്ഷം യൂണിറ്റായിരുന്നു. മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഒരു ശതമാനവും വർധന നേടി. പുതുതായി വിപണിയിലെത്തിയ എംജി മോട്ടോർ ഇന്ത്യ 3021 യൂണിറ്റുകളാണ് ഡിസംബറിൽ വിറ്റഴിച്ചത്.

Follow Us:
Download App:
  • android
  • ios