Asianet News MalayalamAsianet News Malayalam

ആക്‌സിസ് ബാങ്ക് ക്യൂഐപി വഴി 10,000 കോടി രൂപ സമാഹരിച്ചു: ഓഹരി മൂല്യം ഉയർന്നു

മൊത്തം ഇടപാട് വലുപ്പം 10,000 കോടി രൂപയാണ്.

axis bank qip got 10,000 cr
Author
Mumbai, First Published Aug 11, 2020, 8:16 PM IST

മുംബൈ: രാജ്യത്തെ മുന്‍നിര സ്വകാര്യ ബാങ്കുകളിലൊന്നായ ആക്‌സിസ് ബാങ്ക് യോഗ്യമായ സ്ഥാപന നിക്ഷേപം (ക്യുഐപി) വഴി 10,000 കോടി രൂപ സമാഹരിച്ചു. നിയന്ത്രണ മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ മൂലധന പര്യാപ്തത കൈവരിക്കാനായാണിത്. ഇതിന് ബാങ്കിന്റെ ഓഹരി ഉടമകളുടെ വാര്‍ഷിക പൊതുയോഗം നേരത്തെ അനുമതി നല്‍കിയിരുന്നു.

ക്യുഐപി പ്രഖ്യാപനത്തിന് പിന്നാലെ ബാങ്കിന്റെ ഓഹരികൾ 2.78 ശതമാനം ഉയർന്ന് 442.95 രൂപയായി.

ഒരു വെല്ലുവിളി നിറഞ്ഞ മാക്രോ ഇക്കണോമിക് അന്തരീക്ഷമുണ്ടായിട്ടും, നിരവധി വലിയ വിദേശ പോർട്ട് ഫോളിയോ നിക്ഷേപകർ, ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ, ഇൻഷുറൻസ് കമ്പനികൾ എന്നിവയുൾപ്പെടെ ആഗോള, ആഭ്യന്തര നിക്ഷേപക സമൂഹങ്ങളിൽ നിന്ന് ശക്തമായ സ്വീകരണം ഈ പ്ലേസ്മെന്റിന് ലഭിച്ചുവെന്ന് ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ, നിക്ഷേപകരുടെ പേരുകൾ വെളിപ്പെടുത്താൻ ബാങ്ക് തയ്യാറായിട്ടില്ല. 

മൊത്തം ഇടപാട് വലുപ്പം 10,000 കോടി രൂപയാണ്. ഇക്വിറ്റി ഷെയറിന് 420.1 രൂപയാണ് ക്യുഐപി ഇഷ്യു ചെയ്തത്, 442.19 രൂപയുടെ ഫ്ലോർ വിലയ്ക്ക് അഞ്ച് ശതമാനം കിഴിവോടെയായിരുന്നു ഇത്.

സമാഹരണത്തിന് ആഗോള, പ്രാദേശിക നിക്ഷേപകരില്‍ നിന്ന് മികച്ച പ്രതികരണമാണു ലഭിച്ചതെന്ന് ആക്‌സിസ് ബാങ്ക് മാനേജിങ് ഡയറക്ടറും സിഇഒയുമായ അമിതാഭ് ചൗധരി പറഞ്ഞു.

Follow Us:
Download App:
  • android
  • ios