പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് 2019-20 സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ഈ നീക്കങ്ങൾ നടത്തുന്നത്. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് ഡെലോയ്റ്റ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

ദില്ലി: ബിപിസിഎല്ലിന്‍റെ വിൽപ്പനയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഉപദേശകരായി ഡെലോയ്റ്റ് ടൗഷെ ലിമിറ്റഡിനെ കേന്ദ്രസർക്കാർ നിയമിച്ചു. നിക്ഷേപ- പബ്ലിക് അസറ്റ് മാനേജ്മെന്റ് രംഗത്ത പ്രവർത്തിക്കുന്ന സ്ഥാപനമാണിത്. ഇതോടെ ഭാരത് പെട്രോളിയത്തിന്‍റെ വില്‍പ്പനയുടെ സംബന്ധിച്ച നടപടികളുടെ വേഗം കൂടും. 

Add Asianetnews as a Preferred SourcegooglePreferred

ബിപിസിഎല്ലിൽ കേന്ദ്രസർക്കാരിനുള്ള 53.29 ശതമാനം ഓഹരികൾ വിൽക്കുന്നതുമായി ബന്ധപ്പെട്ടാണ് നടപടികൾ പുരോഗമിക്കുന്നത്. ഇതിലൂടെ 65000 കോടി സമാഹരിക്കാനാണ് സർക്കാരിന്റെ നീക്കം. 2020 മാർച്ചോടെ വിൽപ്പന നടത്താനാണ് തീരുമാനം. ഇതിലൂടെ ധനക്കമ്മി കുറയ്ക്കാനാണ് ശ്രമം.

പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിച്ച് 2019-20 സാമ്പത്തിക വർഷത്തിൽ 1.05 ലക്ഷം കോടി സമാഹരിക്കാനാണ് കേന്ദ്രസർക്കാർ ഈ നീക്കങ്ങൾ നടത്തുന്നത്. ഓഹരി വിറ്റഴിക്കലുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പരിശോധിച്ച് ഡെലോയ്റ്റ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും.

അതേസമയം വിറ്റഴിക്കലിനെതിരെ ശക്തമായ എതിർപ്പാണ് പ്രതിപക്ഷ പാർട്ടികൾ ഉയർത്തിയിരിക്കുന്നത്. ബിപിസിഎല്ലിനെ പൊതുമേഖലയിൽ തന്നെ നിലനിർത്തണമെന്ന ആവശ്യവുമായി തൊഴിലാളികൾ സമരരംഗത്തുമാണ്.