Asianet News MalayalamAsianet News Malayalam

14000 കോടി രൂപയുടെ വായ്പാ ലക്ഷ്യവുമായി ഭാരത് പേ

ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയിൽ നിന്നും കമ്പനി സഹായം വാങ്ങി.

BharatPe plans to expand
Author
Mumbai, First Published May 11, 2021, 11:57 AM IST

മുംബൈ: രാജ്യത്തെ മുൻനിര ഫിൻടെക് സ്ഥാപനമായ ഭാരത് പേ 14000 കോടി രൂപയുടെ വായ്പാ ലക്ഷ്യവുമായി മുന്നോട്ട്. രാജ്യത്തെ സ്വാധീനം ഊട്ടിയുറപ്പിക്കുന്നതിന്റെ ഭാഗമായാണ് സാമ്പത്തിക ഞെരുക്കം നേരിടുന്ന ബിസിനസുകൾക്കും വ്യക്തികൾക്കും വേണ്ടി വായ്പാ സഹായവുമായി മുന്നോട്ട് പോകുന്നത്. 

നോർത്തേൺ ആർക് ക്യാപിറ്റലിൽ നിന്നും 50 കോടി കമ്പനി വായ്പയായി എടുത്തിട്ടുണ്ട്. അത് വ്യക്തികൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും വായ്പാ സഹായം നൽകാനുള്ള ലക്ഷ്യം മുൻനിർത്തിയായിരുന്നു. 2021 ന് ശേഷം ഭാരത് പേ വാങ്ങിയ ആറാമത്തെ ഡെബ്റ്റ് ഫിനാൻസിം​ഗാണ് ഇത്. ജനുവരിയിൽ മൂന്ന് മുൻനിര കമ്പനികളിൽ നിന്നായി 200 കോടി കമ്പനി സ്വീകരിച്ചിരുന്നു. ആൾട്ടീരിയ ക്യാപിറ്റൽ, ഇന്നൊവെൻ ക്യാപിറ്റൽ, ട്രൈഫെക്ട ക്യാപിറ്റൽ എന്നിവയിൽ നിന്നായിരുന്നു സഹായം വാങ്ങിയത്. പിന്നീട് ഐസിഐസിഐ ബാങ്ക്, ആക്സിസ് ബാങ്ക് എന്നിവയിൽ നിന്നും കമ്പനി സഹായം വാങ്ങി.

രാജ്യത്തെ സൂക്ഷ്മ-ചെറുകിട-ഇടത്തരം സ്ഥാപനങ്ങൾക്ക് സാമ്പത്തിക സഹായം ലഭ്യമാക്കുന്ന പാലമായി വർത്തിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നാണ് ഭാരത് പേ ഗ്രൂപ്പ് പ്രസിഡന്റ് സുഹൈൽ സമീർ ബിസിനസ് സ്റ്റാന്റേർഡിനോട് പറഞ്ഞത്. ഇതിനോടകം രണ്ട് ലക്ഷത്തോളം വ്യാപാരികൾക്ക് 1600 കോടി രൂപയുടെ വായ്പാ സഹായം ഭാരത് പേ ലഭ്യമാക്കിയിട്ടുണ്ട്. 

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും.  #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios