തിരുവനന്തപുരം: ദുബായ് കരാമ സെന്‍ററില്‍ നവംബര്‍ എട്ടാം തീയതി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന ഭീമ ജ്വവലേഴ്സിന്‍റെ വെര്‍ച്വല്‍ ഷോറും ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോമിലൂടെ നിങ്ങള്‍ക്കും സന്ദര്‍ശിക്കാം. ദുബായ് കരാമ സെന്‍ററില്‍ ആരംഭിക്കാനിരിക്കുന്ന ഷോറൂമിന്‍റെ വെര്‍ച്വല്‍ റിയാലിറ്റി പതിപ്പ് തയ്യാറാക്കിയാണ് ഭീമയെ സ്നേഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് ഏഷ്യാനെറ്റ് ന്യൂസ് ഈ അപൂര്‍വ്വ ഭാഗ്യം ഒരുക്കിയിരിക്കുന്നത്. ഭീമയുടെ കരാമ സെന്‍ററിലെ രണ്ടാമത്തെ ഷോറൂമാണ് നവംബര്‍ എട്ടാം തീയതി ഉദ്ഘാടനം ചെയ്യാനിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയിരിക്കുന്ന 360 ഡിഗ്രി ഇന്‍ററാക്ടീവ് ഡിസൈന്‍ വഴി വായനക്കാര്‍ക്ക് ആഭരണ ഡിസൈനുകളെ വിശദമായി കാണാനും പരിശോധിക്കാനും അവയുടെ വിലയും മറ്റ് പ്രത്യേകതകളും അടുത്തറിയാനും സാധിക്കും.    

പ്രാദേശിക ഭാഷാ മാധ്യമ രംഗത്ത് 360 ഡിഗ്രി വെർച്വൽ ഇന്റഗ്രേഷൻ നടത്തിയ ആദ്യത്തെ ഡിജിറ്റൽ വാർത്താ പ്രസാധകരായി ഇതോടെ ഏഷ്യാനെറ്റ് ന്യൂസ് ഡോട്ട് കോം മാറി. ഇന്ത്യയിലെ പ്രാദേശിക ഭാഷാ വാർത്താ മാധ്യമ മേഖലയില്‍ ഡിജിറ്റൽ നവീകരണ രംഗത്ത് ഏഷ്യാനെറ്റ് പുതിയ മാതൃകയായി മാറുകയും ചെയ്തു.