Asianet News MalayalamAsianet News Malayalam

സ്വിഗ്ഗിയിൽ ഇത്തവണയും മുന്നിലെത്തി ബിരിയാണി തീറ്റക്കാർ, വാർഷിക കണക്ക് പുറത്ത്

ലോകകപ്പ് ഫൈനൽ ദിനത്തിൽ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്. ചെന്നൈ, ദില്ലി, ഹൈദരബാദിൽ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത്.

Biryani most ordered dish on Swiggy for eighth year in row bengaluru become cake hut Indias favourite dish etj
Author
First Published Dec 17, 2023, 12:20 PM IST

ദില്ലി: സ്വിഗ്ഗിയിൽ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ട ഭക്ഷണം ബിരിയാണി. തുടർച്ചയായി എട്ടാം വർഷമാണ് ബിരിയാണി ഈ സ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ ദിവസമാണ് സ്വിഗ്ഗിയിൽ കഴിഞ്ഞ വർഷം ഏറ്റവുമധികം ഓർഡർ ചെയ്ത ഭക്ഷണങ്ങളുടെ പട്ടിക പുറത്ത് വന്നത്. ഹൈദരബാദിൽ മാത്ര ഓരോ സെക്കന്‍ഡിലും 2.5 ബിരിയാണികളാണ് ഓർഡർ ചെയ്യപ്പെട്ടതെന്നാണ് പുറത്ത് വന്ന കണക്ക് വിശദമാക്കുന്നത്. ബിരിയാണി തീറ്റയിൽ രാജ്യത്തെ മറ്റ് നഗരങ്ങളെ പിന്തള്ളിയിരിക്കുന്നതും ഹൈദരബാദാണ്.

ലഭിച്ച ആറ് ഓർഡറുകളിൽ ഒന്ന് എന്നാണ് ഹൈദരബാദിന്‍റെ ബിരിയാണി പ്രേമം വ്യക്തമാക്കുന്നത്. നവംബർ 19 ന് നടന്ന ലോകകപ്പ് ഫൈനൽ ദിനത്തിൽ 188 പിസ വീതമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഓരോ മിനിറ്റിലും ഓർഡർ ചെയ്യപ്പെട്ടത്. ചെന്നൈ, ദില്ലി, ഹൈദരബാദിൽ എന്നീ നഗരങ്ങളിൽ നിന്നാണ് ഏറ്റവുമധികം ഓർഡറുകൾ സ്വിഗ്ഗിയിലേക്ക് എത്തിയത്.

ഭക്ഷണത്തിനായി രാജ്യത്ത് സ്വിഗ്ഗിയിലൂടെ ഏറ്റവുമധികം പണം ചെലവിട്ടത് ഒരു മുംബൈ സ്വദേശിയാണ്. 42.3 ലക്ഷം രൂപയ്ക്കാണ് ഇയാൾ സ്വിഗ്ഗിയിലൂടെ 2023ൽ മാത്രം ഭക്ഷണം ഓർഡർ ചെയ്തത്. ദുർഗാ പൂജ സമയത്ത് ഏറ്റവുമധികം ഓർഡർ ലഭിച്ചത് ഗുലാബ് ജാമൂനിനായിരുന്നു. നവരാത്രി സമയത്ത് മസാല ദോശയ്ക്കായിരുന്നു ഡിമാന്റ്. കേക്ക് ഏറ്റവുമധികം ആളുകൾ ആവശ്യപ്പെട്ടത് ബെംഗളുരു നഗരത്തിലാണ്. 8.5 മില്യണ്‍ ഓർഡറുകളാണ് ചോക്ക്ളേറ്റ് കേക്കിന് മാത്രമായി ലഭിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Follow Us:
Download App:
  • android
  • ios