മുംബൈ: ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബി എം ഡബ്യു എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യന്‍ വിപണിയിലെത്ത‍ി മൂന്ന് മാസം കൊണ്ട് പുതിയ എക്സ് 7 ന്‍റെ എല്ലാ മോഡലുകളും വിറ്റഴിച്ചാണ് ബി എം ഡബ്യു അതിശയകരമായ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്. 

98.90 ലക്ഷം രൂപയാണ് മോഡലിന്‍റെ എക്സ് ഷോറും വില. എന്നാല്‍, ബുക്കിങ് കഴിഞ്ഞ ദിവസം കമ്പനി വീണ്ടും ആരംഭിച്ചു. പുതിയ ബുക്കിങ് പ്രകാരമുളള വാഹനങ്ങള്‍ ഉപഭോക്താക്കളിലേക്ക് 2020 ജനുവരിയോടെ എത്തും. 

രണ്ട് വേരിയന്‍റുകളിലാണ് വാഹനം വിപണിയിലെത്തിയിരിക്കുന്നത്. എക്സ് 7 എക്സ് ഡ്രൈവ് 30 ഡി ഡീസല്‍, എക്സ് 7 എക്സ് ഡ്രൈവ് 40 ഐ പെട്രോള്‍ എന്നിവയാണ് രണ്ട് വേരിയന്‍റുകള്‍.