പൊതുമേഖല എണ്ണക്കമ്പനിയുടെ വില്‍പ്പന സംബന്ധിച്ച് കമ്പനികാര്യ മന്ത്രാലയം, നിയമം, ധനകാര്യം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു. 

ദില്ലി: ഭാരത് പെട്രോളിയത്തിന്‍റെ ഓഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ നടപടികള്‍ ഈ മാസം അവസാനം തന്നെ തുടങ്ങിയേക്കും. ഭാരത് പെട്രോളിയത്തിലെ സര്‍ക്കാരിന്‍റെ പക്കലുളള 53.29 ശതമാനം ഓഹരികളാണ് വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. അദാനി ടോട്ടല്‍, റിലയന്‍സ് -ബിപി, സൗദി അരാംകോ തുടങ്ങിയവരില്‍ നിന്ന് ബിഡ് ലഭിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെ പ്രതീക്ഷ. 

ഈ മാസം 24 ന് മുന്‍പ് ഓഹരി വില്‍പ്പന സംബന്ധിച്ച ഫയല്‍ ക്യാബിനറ്റിന്‍റെ പരിഗണനയ്ക്ക് വന്നേക്കുമെന്നാണ് സൂചന. ഭാരത് പെട്രോളിയത്തിന്‍റെ വില്‍പ്പനയോടെ പൊതുമേഖല ഓഹരി വില്‍പ്പനയിലൂടെ സര്‍ക്കാര്‍ ലക്ഷ്യമിടുന്ന 1.05 ട്രില്യണ്‍ രൂപ ഖജനാവില്‍ എത്തിക്കാന്‍ സര്‍ക്കാരിനായേക്കും.

പൊതുമേഖല എണ്ണക്കമ്പനിയുടെ വില്‍പ്പന സംബന്ധിച്ച് കമ്പനികാര്യ മന്ത്രാലയം, നിയമം, ധനകാര്യം തുടങ്ങിയ മന്ത്രാലയങ്ങളില്‍ നിന്ന് സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ തേടിയിരുന്നു.