ബിപിഎൽ ലിമിറ്റഡ് ആധുനിക പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) നിർമ്മാണ സംവിധാനം വിപുലീകരിച്ചു.

ഇന്ത്യയിലെ ഇലക്ട്രോണിക്സ് മേഖലയിലെ പ്രമുഖരായ ബിപിഎൽ ലിമിറ്റഡ് ആധുനിക പ്രിന്റഡ് സർക്യൂട്ട് ബോർഡ് (പിസിബി) നിർമ്മാണ സംവിധാനം വിപുലീകരിച്ചു. വിവിധ ഇലക്ട്രോണിക് സെ​ഗ്മെന്റുകൾക്ക് സഹായകമാകുന്ന ഈ ഫെസിലിറ്റി ബെം​ഗലൂരുവിലാണ്.

തികച്ചും ആധുനികമായ സംവിധാനങ്ങളാണ് ഇവിടെയുള്ളത്. 100k ക്ലീൻ റൂം, പ്ലേറ്റിങ് ലൈനുകൾ, സി.എൻ.സി കൺട്രോൾഡ് മെഷീനുകൾ എന്നിവ ഇതിന്റെ ഭാ​ഗമാണ്. ഉയർന്ന വൃത്തി സ്റ്റാൻഡേഡുകൾ ഉറപ്പാക്കുന്ന ക്ലീൻ റൂം ഉയർന്ന ​ഗുണനിലവാരമുള്ള പിസിബി ഉൽപ്പാദനത്തിന് സഹായിക്കും. കൃത്യമായ കോപ്പർ ഡെപോസിഷൻ ഉറപ്പുവരുത്തുന്ന പ്ലേറ്റിങ് ലൈനുകൾ പിസിബികളുടെ ​ഗുണം ഉറപ്പാക്കുന്നു.

പിസിബി ഫാബ്രിക്കേഷന് കൃത്യത ഉറപ്പാക്കുന്നതാണ് സി.എൻ.സി കൺട്രോൾഡ് മെഷീനുകൾ. ആർ.എഫ് ആന്റിന, ഓട്ടോമോട്ടീവ് ആൻഡ് പവർ കൺവേർഷൻ എന്നി പ്രത്യേകം മേഖലകൾക്ക് ഊന്നൽ നൽകുന്നതാണ് സംവിധാനം. ഏറ്റവും ആധുനികമായ സംവിധാനമായത് കൊണ്ട് തന്നെ മൈക്രോ സെക്ഷൻ അനാലിസിസ്, 500x മൈക്രോസ്കോപ് ശക്തി, ടെസ്റ്റ് ചേംബർ എന്നിവയും പുതിയ ഫെസിലിറ്റിയുടെ ഭാ​ഗമാണ്.

ഇന്ത്യയിലെ പിസിബി വിപണി വലിയ വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2032-വരെ ഏതാണ്ട് 18.1 ശതമാനം സ്ഥിരവളർച്ച പ്രതീക്ഷിക്കാം. മൊത്തം 20.17 ബില്യൺ ഡോളർ മൂല്യമാണ് ഈ വ്യവസായം കൊണ്ടുവരികയെന്ന് ബിപിഎൽ വിശദീകരിക്കുന്നു.

1989 മുതൽ പിസിബി നിർമ്മാണ് രം​ഗത്ത് ബിപിഎൽ ഉണ്ട്. ജാപ്പനീസ് കമ്പനിയായ സാന്യോയുടെ സാങ്കേതികസഹായത്തോടെയാണ് ബിപിഎൽ പ്രവർത്തിക്കുന്നത്. കഴിഞ്ഞ സാമ്പത്തികവർഷമാണ് ബിപിഎൽ 15 കോടി രൂപ നിക്ഷേപത്തിൽ നിലവിലെ പ്ലാന്റ് പുതുക്കിയത്.