ഇന്ത്യയിലെ ഏറ്റവും വലിയ എഡ്ടെക് കമ്പനിയായ ബൈജൂസ്, അധ്യാപകരുടെയും പരിശീലകരുടെയും നൈപുണ്യത്തെ പിന്തുണയ്ക്കുന്നതിനായി ദേശീയ നൈപുണ്യ വികസന കോർപ്പറേഷനുമായി (എൻ എസ് ഡി സി) ഒരു ധാരണാപത്രം ഒപ്പിട്ടു.സ്കില് ഇന്ത്യ മിഷനെ ത്വരിതപ്പെടുത്തുക എന്ന വീക്ഷണം പങ്കുവെക്കുന്നതിലൂടെ, കുട്ടികൾക്കും യുവാക്കൾക്കും പഠനം ആകർഷകവും ഫലപ്രദവും വ്യക്തിഗതവുമാക്കുന്നതിന് നൈപുണ്യവും ഡിജിറ്റല് ഉപകരണങ്ങളും ഉപയോഗിച്ച് അധ്യാപകരെയും പരിശീലകരെയും ശാക്തീകരിക്കുകയെന്നതാണ് പങ്കാളികൾ ലക്ഷ്യമിടുന്നത്.  

അധ്യാപകരെ സഹായിക്കുന്നതിനുള്ള വിദ്യാഭ്യാസ ഉള്ളടക്കത്തിലേക്കും ഉപകരണങ്ങളിലേക്കും സൗജന്യ ആക്സസ് നല്കിക്കൊണ്ട് എന്എസ്ഡിസിയെ ബൈജൂസ് പിന്തുണയ്ക്കും. കൂടാതെ, അധ്യാപകരെയും വിദ്യാര്ത്ഥികളെയും ഗുണനിലവാരമുള്ള പഠനാനുഭവത്തിനായി സജ്ജമാക്കുന്നതിന് ബൈജൂസ് അതിന്റെ ഡിജിറ്റല് വിദ്യാഭ്യാസ ഉള്ളടക്കം (വിദ്യാഭ്യാസ സംബന്ധമായയതും, അല്ലാത്തതും) സൗജന്യ ലൈസന്സായി എൻഎസ്ഡിസിയുമായി പങ്കിടും. ഈ പങ്കാളിത്തത്തില് എന്എസ്ഡിസിയുടെ ഡിജിറ്റല് സ്കില്ലിംഗ് സംരംഭമായ ഇ-സ്കില് ഇന്ത്യ, ബൈജൂസിന്റെ ഡിജിറ്റല് ഉപകരണങ്ങളുടെ അവബോധവും അവലംബവും വര്ദ്ധിപ്പിക്കുന്നതിനും എന്എസ്ഡിസിയിലെ പങ്കാളികളെ ബൈജൂസിന്റെ ഡിജിറ്റല് ഇടപെടലുകള് നല്കുന്ന വിഭവങ്ങള് ഉപയോഗപ്പെടുത്തുന്നതിനും സഹായിക്കും.

ഞങ്ങളുടെ ലക്ഷ്യം വിദ്യാര്ത്ഥികള്ക്ക് ഗുണനിലവാരമുള്ള ഉള്ളടക്കം ആക്സസ് ചെയ്യുന്നതിനും രാജ്യമെമ്പാടുമുള്ള വിദ്യാര്ത്ഥികൾക്കായി മികച്ച പഠന ഫലങ്ങൾ വളര്ത്തിയെടുക്കുന്നതിന് അധ്യാപകര്ക്ക് ശരിയായ ഉള്ളടക്കം നല്കുകയെന്നതുമാണെന്ന് ബൈജൂസ് സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രന് പറഞ്ഞു. ഇന്ത്യയിലെ നൈപുണ്യ ആവശ്യങ്ങള്ക്ക് വളരെയധികം സംഭാവന നല്കിയ തെളിയിക്കപ്പെട്ട ശക്തിയായ എന്എസ്ഡിസിയുമായി പങ്കാളിയാകുന്നതില് സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഈ സഹകരണം ഡിജിറ്റല് ഇന്ത്യ ദര്ശനം വര്ദ്ധിപ്പിക്കുകയും ഇപ്പോൾ മുഖ്യധാരാ പഠനത്തിന്റെ അവിഭാജ്യ ഘടകമായി മാറിയ ഓണ്ലൈന് പഠനം വര്ദ്ധിപ്പിക്കുകയും ചെയ്യും. അധ്യാപകരെയും പരിശീലകരെയും ശാക്തീകരിക്കുന്നതിലും ഡിജിറ്റല് സമ്പദ്വ്യവസ്ഥയില് വിജയിക്കാന് അവരെ സഹായിക്കുന്നതിനും ഈ സഹകരണം ദീര്ഘദൂരം മുന്നോട്ട് പോകും. 

വിദ്യാഭ്യാസവും നൈപുണ്യ പരിശീലനവും നവീകരിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട ഉപകരണങ്ങളിലൊന്നായി ഡിജിറ്റല് പഠനം ഉയർന്നുവരുന്നുവെന്ന് എൻ എസ് ഡി സി എംഡിയും സിഇഒയുമായ ഡോ. മനീഷ് കുമാര് പറഞ്ഞു. നൈപുണ്യ വികസനനം പരമ്പരാഗത മാതൃകയില് നിന്ന് ഒരു നൂതനമായ മിശ്രിത മാതൃകയിലേക്ക് വികസിച്ചുകൊണ്ടിരിക്കുമ്പോള് അധ്യാപനത്തെയും പഠനത്തെയും ശക്തമായി പിന്തുണയ്ക്കുന്ന പരിശീലകരുടെ പ്രൊഫഷണല് വികസനത്തിനായി ബൈജൂസുമായി പങ്കാളികളായതില് എൻ എസ് ഡി സിക്ക് സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.