Asianet News MalayalamAsianet News Malayalam

എയര്‍ ഇന്ത്യയെ 'വിദേശ വിമാനക്കമ്പനിക്ക്' വിറ്റേക്കും

ഒക്ടോബർ 10 നകം സർക്കാര്‍ വിമാനക്കമ്പനിക്കായി പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍

central government may sell air India to a foreign carrier
Author
New Delhi, First Published Sep 19, 2019, 10:54 AM IST

ദില്ലി: കടക്കെണിയിലായ ദേശീയ വിമാനക്കമ്പനി എയർ ഇന്ത്യയുടെ ഭാഗിക ഓഹരി വിദേശ വിമാനക്കമ്പനികൾക്ക് വിൽക്കാൻ ഇന്ത്യൻ സർക്കാർ തയ്യാറാണെന്ന് റിപ്പോര്‍ട്ടുകള്‍. സര്‍ക്കാരിലെ ഉന്നത കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

എയർ ഇന്ത്യയുടെ 30,000 കോടി രൂപയുടെ (4.21 ബില്യൺ ഡോളർ) കടബാധ്യത ഒരു പ്രത്യേക ഹോൾഡിംഗ് കമ്പനിയിലേക്ക് നീക്കിയ ശേഷം ഓഹരി വില്‍പ്പനയ്ക്കാണ് കളമൊരുങ്ങുന്നത്.

ഒക്ടോബർ 10 നകം സർക്കാര്‍ വിമാനക്കമ്പനിക്കായി പ്രാഥമിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
 

Follow Us:
Download App:
  • android
  • ios