ദില്ലി: ജിഎസ്‌ടി റീഫണ്ടുമായി ബന്ധപ്പെട്ട കേസിൽ ഭാരതി എയർടെല്ലിനെതിരെ കേന്ദ്രസർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. എയർടെല്ലിന് 923 കോടി രൂപ ജിഎസ്‌ടി റീഫണ്ട് അനുവദിക്കണമെന്ന ദില്ലി ഹൈക്കോടതി ഉത്തരവിനെതിരെയാണ് അപ്പീൽ ഹർജി നൽകിയിരിക്കുന്നത്.

വളരെ ഉയർന്ന തുക റീഫണ്ടായി നൽകേണ്ട കേസായതിനാൽ സുപ്രീം കോടതിയിൽ അപ്പീൽ ഹർജി നൽകിയതിൽ അദ്ഭുതമില്ലെന്നാണ് ഓഡിറ്റിങ് സ്ഥാപനമായ കെപിഎംജിയുടെ പ്രതികരണം.

നിയമപ്രകാരം അടയ്ക്കേണ്ടതിനേക്കാൾ കൂടുതൽ നികുതി നൽകിയെന്നാണ് എയർടെൽ കോടതിയിൽ വാദിച്ചത്. എന്നാൽ, നിയമപ്രകാരം എയർടെല്ലിന്റെ വാദം ശരിയല്ലെന്ന് കേന്ദ്രസർക്കാരും കോടതിയിൽ വാദിച്ചു. ദില്ലി ഹൈക്കോടതിയിൽ നടന്ന ശക്തമായ വാദപ്രതിവാദത്തിനൊടുവിൽ എയർടെല്ലിന് അനുകൂല വിധി ലഭിച്ചു.