Asianet News MalayalamAsianet News Malayalam

കൊറോണക്കാലത്ത് സ്റ്റാർട്ടപ്പുകളെ ചേർത്തുപിടിച്ച് കേരള സ്റ്റാർട്ടപ്പ് മിഷൻ: ഇനി എന്തും വെര്‍ച്വലായി വിൽക്കാം !

ഈ പ്ലാറ്റ്ഫോമില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും. വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യകതയ്ക്ക് അനുയോജ്യമാണ് ഇവയെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ആശയവിനിമയം നടത്തി അവ പ്രയോജനപ്പെടുത്താം. 

Cross Sell digital business platform under Kerala Startup Mission for start up businesses
Author
Thiruvananthapuram, First Published Jun 26, 2020, 3:51 PM IST

വ്യവസായങ്ങള്‍ക്കനുയോജ്യമായ ആധുനികവും ചെലവ് കുറഞ്ഞതുമായ സാങ്കേതിക സേവനങ്ങളും ഉല്‍പ്പന്നങ്ങളും അവതരിപ്പിച്ച് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വെര്‍ച്വല്‍ വിപണനവേദിയൊരുക്കുന്ന കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍റെ (കെഎസ്‍യുഎം) ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിന് തുടക്കമായി. 
 
സ്റ്റാര്‍ട്ടപ്പുകള്‍ക്കും വ്യവസായ സ്ഥാപനങ്ങള്‍ക്കും പ്രവേശിക്കാനാകുന്നതും ഉപയോക്താക്കളുടെ അഭിരുചിക്കനുസരിച്ച് ഉല്‍പ്പന്നങ്ങളും സേവനങ്ങളും നല്‍കുന്നതുമായ  ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമാണ്  "www.business.startupmission.in". വ്യവസായങ്ങള്‍ക്കും കോര്‍പ്പറേറ്റുകള്‍ക്കും എല്ലാ സേവനങ്ങളും ലഭ്യമാക്കുന്ന ഈ പ്ലാറ്റ്ഫോം വലിയ ചുവടുവയ്പ്പായാണ് സ്റ്റാർട്ട്പ്പ് മിഷൻ കരുതുന്നത്. കൊറോണ പകർച്ചവ്യാധി മൂലമുളള വ്യാവസായിക -ധനകാര്യ പ്രതിസന്ധി രൂക്ഷമായ ഈ കാലയളവിൽ സ്റ്റാർട്ടപ്പുകൾക്ക് വിപണിയിൽ സജീവമായി നിൽക്കാൻ പ്ലാറ്റ്ഫോം സഹായകരമാണ്. 

സ്റ്റാര്‍ട്ടപ്പുകള്‍ ആധുനിക സാങ്കേതികവിദ്യയിലൂടെ സൃഷ്ടിച്ച ചെലവ് കുറഞ്ഞ നൂതന സേവനങ്ങളും ഉല്‍പ്പന്നങ്ങളും പ്രയോജനപ്പെടുത്താന്‍ വ്യവസായങ്ങള്‍ക്ക് അവസരം നല്‍കാനായി  കെഎസ്‍യുഎം സംഘടിപ്പിക്കുന്ന 'ബിഗ് ഡെമോ ഡേ'യുടെ ഭാഗമായായിരുന്നു പ്ലാറ്റ്ഫോമിന്‍റെ പ്രകാശനം. ആദ്യ ദിനത്തില്‍ തന്നെ അറുപതോളം തത്സമയ ആശയവിനിമയങ്ങള്‍ നടന്ന പ്ലാറ്റ്ഫോം മുന്നൂറ്റിയന്‍പതോളം പേര്‍ സന്ദര്‍ശിച്ചു.

സ്റ്റാർ‌ട്ടപ്പുകൾക്കായി തുറന്ന വിപണി

ഈ പ്ലാറ്റ്ഫോമില്‍ സ്റ്റാര്‍ട്ടപ്പുകള്‍ അവരുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും അവതരിപ്പിക്കും. വ്യവസായ സ്ഥാപനങ്ങളുടെ ആവശ്യകതയ്ക്ക് അനുയോജ്യമാണ് ഇവയെങ്കില്‍ സ്റ്റാര്‍ട്ടപ്പുകളുമായി ആശയവിനിമയം നടത്തി അവ പ്രയോജനപ്പെടുത്താം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അവയുടെ ആവശ്യങ്ങള്‍ ഈ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്യാം.  അനുയോജ്യമായ പ്രതിവിധികളുമായി സ്റ്റാര്‍ട്ടപ്പുകള്‍ എത്തും. നിക്ഷേപകര്‍ക്ക് സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് മെച്ചപ്പെടുത്തുന്നതിനായി സംവദിക്കാനുള്ള അവസരവും ക്രോസ് സെല്‍ ബിസിനസ് പ്ലാറ്റ്ഫോമിലുണ്ട്. 

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കും കോര്‍പറേറ്റുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളുടെ സാങ്കേതിക മികവും നൂതനാശയങ്ങളും പരിചയപ്പെടുത്തുകയും അതുപയോഗപ്പെടുത്തി ബിസിനസ് അഭിവൃദ്ധിപ്പെടുത്തുകയുമാണ് പ്രതിമാസ പരിപാടിയായ 'ബിഗ് ഡെമോ ഡേ'യുടെ  ലക്ഷ്യമെന്ന് സ്റ്റാർട്ടപ്പ് മിഷൻ അഭിപ്രായപ്പെട്ടു. 

സംസ്ഥാനത്തെ വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ജൂണ്‍ 30 വരെ നടക്കുന്ന പരിപാടിയില്‍ വ്യവസായം, കോര്‍പ്പറേറ്റുകള്‍, അസോസിയേഷനുകള്‍, നിക്ഷേപകര്‍, കണ്‍സള്‍ട്ടന്‍റുമാര്‍, രാജ്യാന്തര ഏജന്‍സികള്‍ എന്നിവയ്ക്ക് സ്റ്റാര്‍ട്ടപ്പുകളുമായി സംവദിക്കുന്നതിന് അവസരമുണ്ട്. വ്യക്തിഗത ആശയ, ഉല്‍പ്പന്ന അവതരണങ്ങളും പരിപാടിയുടെ ഭാഗമായിരിക്കും. ഐടി സംരംഭകരുടെ കൂട്ടായ്മയായ ജിടെക്കും വിവിധ ഇന്ത്യന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും പരിപാടിയുമായി സഹകരിക്കുന്നുണ്ട്.

Follow Us:
Download App:
  • android
  • ios