Asianet News MalayalamAsianet News Malayalam

എയർടെല്ലിന്റെ ഭീഷണി; കേന്ദ്രത്തിന്റെ സഹായം തേടി ബിഎസ്എൻഎൽ

ആവശ്യമായ റൂട്ടിംഗ് മാറ്റങ്ങൾ നടപ്പാക്കാതെ വരുന്ന സാഹചര്യത്തിൽ, ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ കോളുകൾ തടസ്സപ്പെടുകയാണെങ്കിൽ, അത് ബിഎസ്എൻഎല്ലിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നാണ് ഭീഷണിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

dispute between airtel and bsnl
Author
Kolkata, First Published Nov 28, 2019, 4:34 PM IST

കൊൽക്കത്ത: കൺസ്യൂമർ മൊബിലിറ്റി ബിസിനസിനെ പിന്തുണച്ചില്ലെങ്കിൽ ബിഎസ്എൻഎൽ വരിക്കാർക്കുള്ള സേവനങ്ങൾ അവസാനിപ്പിക്കുമെന്ന് എയർടെല്ലിന്റെ ഭീഷണിക്ക് പിന്നാലെ ബിഎസ്എൻഎൽ കേന്ദ്രത്തിന്റെ സഹായം തേടി. ടെലികോം ട്രൈബ്യൂണൽ വിധി ചൂണ്ടിക്കാട്ടിയാണ് എയർടെല്ലിന്റെ ഭീഷണി.

ആവശ്യമായ റൂട്ടിംഗ് മാറ്റങ്ങൾ നടപ്പാക്കാതെ വരുന്ന സാഹചര്യത്തിൽ, ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ കോളുകൾ തടസ്സപ്പെടുകയാണെങ്കിൽ, അത് ബിഎസ്എൻഎല്ലിന്റെ മാത്രം ഉത്തരവാദിത്തമായിരിക്കുമെന്നാണ് ഭീഷണിയെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.

ബിഎസ്എൻഎല്ലിന്റെയും ഉപഭോക്താക്കളുടെയും താത്പര്യം ഹനിക്കപ്പെടുന്ന സാഹചര്യമാണിതെന്നും അതിനാൽ ടെലികോം കമ്പനി ഇടപെടണമെന്നുമാണ് ബിഎസ്എൻഎല്ലിന്റെ ആവശ്യം. എയർടെലും ടാറ്റയും തമ്മിലുള്ള കരാറുമായി ബന്ധപ്പെട്ട ടെലികോം ഡിസ്പ്യൂട്സ് സെറ്റിൽമെന്റ് ആന്റ് അപ്പല്ലേറ്റ് ട്രൈബ്യൂണൽ വിധിക്കെതിരെ കഴിഞ്ഞ മാസം കേന്ദ്രസർക്കാർ അപ്പീൽ സമർപ്പിച്ചിരുന്നു.

Follow Us:
Download App:
  • android
  • ios