Asianet News MalayalamAsianet News Malayalam

ഭൂമി തരാമോ, ഫാക്ടറികള്‍ തുടങ്ങാം: ഇന്ത്യയില്‍ ഫാക്ടറികള്‍ സ്ഥാപിക്കാന്‍ അഞ്ച് ചൈനീസ് കോര്‍പ്പറേറ്റ് ഭീമന്മാര്‍ രംഗത്ത്

സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ ചൈനയിലെ ഗാംങ്സൂ, ദോങ്ഗ്വാൻ, ഷെൻസെൻ പ്രവിശ്യകൾ സന്ദർശിച്ചതിന് പിന്നാലെയാണ് ഇത്. ഹോളിടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ ഗ്രേറ്റർ നോയിഡ ഇന്റസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയെ കണ്ട് ഫാക്ടറികൾ തുടങ്ങാനുള്ള അഞ്ച് കമ്പനികളുടെ സന്നദ്ധത അറിയിച്ചുള്ള കത്ത് കൈമാറി.
 
five Chinese firms seek permission to invest in India
Author
New Delhi, First Published Dec 6, 2019, 2:34 PM IST

ദില്ലി: രാജ്യത്ത് ഫാക്ടറികൾ തുടങ്ങാൻ സന്നദ്ധത അറിയിച്ച് അഞ്ച് ചൈനീസ് കമ്പനികൾ. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിൽ നിക്ഷേപം നടത്താനാണ് ആലോചന. അഞ്ച് കമ്പനികളും 800 കോടിയോളം രൂപ നിക്ഷേപിക്കാനാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

സംസ്ഥാന സർക്കാരിന്റെ പ്രതിനിധികൾ ചൈനയിലെ ഗാംങ്സൂ, ദോങ്ഗ്വാൻ, ഷെൻസെൻ പ്രവിശ്യകൾ സന്ദർശിച്ചതിന് പിന്നാലെയാണ് ഇത്. ഹോളിടെക് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രതിനിധികൾ ഗ്രേറ്റർ നോയിഡ ഇന്റസ്ട്രിയൽ ഡവലപ്മെന്റ് അതോറിറ്റിയെ കണ്ട് ഫാക്ടറികൾ തുടങ്ങാനുള്ള അഞ്ച് കമ്പനികളുടെ സന്നദ്ധത അറിയിച്ചുള്ള കത്ത് കൈമാറി.

ഹോളിടെക് ഇന്ത്യയുടെ പാർട്‌ണർ കമ്പനികളായ അഞ്ച് പേരാണ് നോയിഡയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നത്. ഹോളിടെക് ഇതിനോടകം 400 കോടിയുടെ നിക്ഷേപം നടത്തിക്കഴിഞ്ഞു. ക്യാമറ, മൊബൈൽ സ്ക്രീൻ, ഫിംഗർപ്രിന്റ് സ്കാനർ തുടങ്ങിയവ നിർമ്മിക്കുന്ന ഹോളിടെക് കമ്പനിക്ക് ഗൗതം ബുദ്ധ നഗറിലെ വ്യാവസായിക നഗരത്തിൽ നാല് യൂണിറ്റുകൾ ഉണ്ട്. കമ്പനി 1300 കോടി നിക്ഷേപിക്കുമെന്നും അറിയുന്നു.

അതേസമയം നോയിഡയിൽ നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്ന കമ്പനികൾ 100 ഏക്കർ ഭൂമിയാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, സ്ഥലപരിമിതി ഗ്രേറ്റർ നോയിഡ ഡവലപ്മെന്റ് അതോറിറ്റി നേരിടുന്നുണ്ട്. പ്രദേശത്തെ കർഷകരുടെ ഭൂമി ഏറ്റെടുത്ത് വ്യാവസായിക കമ്പനികൾക്കായി ഭൂ ബാങ്ക് ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് അതോറിറ്റി.
 
Follow Us:
Download App:
  • android
  • ios