മികച്ച ജോലി സാധ്യത മുന്നിൽ കണ്ടുകൊണ്ടാണ് ഇന്ന് പലരും ഉന്നതവിദ്യാഭ്യാസത്തിനുള്ള കോഴ്സുകൾ തിരഞ്ഞെടുക്കുന്നത് തന്നെ. എന്നാൽ ഏതു കാലത്തും തൊഴിലും ഉയർന്ന ശമ്പളവും ഉറപ്പു നൽകുന്ന ചില മേഖലകളാണ് ആരോഗ്യ രംഗം, അധ്യാപനം, ബിസിനസ് അഡ്മിനിസ്ട്രേഷൻ, ഏവിയേഷൻ, നിയമം എന്നിവ.

ഫാർമസ്യൂട്ടിക്കൽസ് സയൻസ് ആൻഡ് ഫിസിയോതെറാപ്പി


മാറുന്ന ജീവിതസാഹചര്യങ്ങളും രീതികളും ഏറ്റവും അധികം ബാധിക്കുന്നതു ആളുകളുടെ ആരോഗ്യത്തെയാണ്. അതിനാൽ തന്നെ ഈ രംഗത്ത് ഏറെ തൊഴിൽ സാധ്യതകളും നിലനിൽക്കുന്നു. വൈദ്യശാസ്ത്ര രംഗത്ത് ഏറെ പ്രാധാന്യം ലഭിച്ച ഒരു മേഖലയാണ് ഫിസിയോതെറാപ്പി. ആധുനികവൈദ്യത്തിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു മേഖലയായി ഫിസിയോതെറാപ്പി മാറിക്കഴിഞ്ഞു. മരുന്നുകൾക്കൊപ്പമോ അല്ലാതെയോ വ്യായാമത്തെക്കൂടി യോജിപ്പിച്ച് നടപ്പിലാക്കുന്ന ചികിത്സാരീതിയാണ് ഫിസിയോതെറാപ്പി. വ്യായാമരീതികളും ചികിത്സാ സമ്പ്രദായങ്ങളും യോജിച്ച് ഫിസിക്കൽ ഡയഗനോസിസ് എന്ന രോഗനിർണ്ണയവും ചികിത്സയും നടത്തുന്ന ശാഖയായി ഫിസിയോതെറാപ്പി വളർന്നു കഴിഞ്ഞു. എല്ലുകൾക്ക് ഒടിവോ ചതവോ ഉള്ളവർക്ക് മുതൽ ഓപ്പറേഷൻ കഴിഞ്ഞ രോഗികൾക്കും പ്രായമായവർക്കും വരെ ആവശ്യമായ ശാഖയാണ് ഇന്നു ഫിസിയോതെറാപ്പി.
 

രോഗങ്ങളുടെയും രോഗികളുടെയും എണ്ണം കൂടുന്നതിനൊപ്പം മരുന്നുകളുടെ ലോകവും വളരുകയാണ്. പണ്ടെല്ലാം ഡോക്ടർ തന്നെ മരുന്ന് നിർദേശിക്കുകയും നൽകുകയും ചെയ്തിരുന്നെങ്കിൽ രോഗികളുടെ എണ്ണം കൂടിയതോടു കൂടി ഈ സ്ഥിതി മാറി. ഡോക്ടർ കുറിക്കുന്ന മരുന്ന് കൃത്യമായി എടുത്ത് നല്കുന്നത്തിനു ഈ മേഖലയിൽ അറിവുള്ളവർ ആവശ്യമായി വന്നു. ഇവിടെയാണ് ഫാർമസ്യൂട്ടിക്കൽ കോഴ്സ് പ്രാധാന്യം കൈവരിക്കുന്നത്. VELS ഗ്രൂപ്പിന്റെ ഭാഗമായ UGC അംഗീകാരമുള്ള കല്പിത സർവ്വകലാശാലയായ VISTAS ഈ മേഖലയിൽ മികച്ച കോഴ്സുകൾ ലഭ്യമാക്കുന്നു.


അധ്യാപനം

ഒരു സമൂഹത്തിന്റെയും രാജ്യത്തിന്റെയും തന്നെ വളർച്ചയിൽ ഏറെ വലിയ പങ്കു വഹിക്കുന്നവരാണ് അധ്യാപകർ. ഈ നൂറ്റാണ്ടിൽ ഇന്ത്യയിൽ ഏറ്റവും വളർച്ച കൈവരിച്ച മേഖലകളിൽ ഒന്നാണ് വിദ്യാഭ്യാസരംഗം. അതിനാൽ തന്നെ ഏതു കാലത്തും ഏറെ തൊഴിൽ സാദ്ധ്യതകൾ ഉള്ള മേഖലകൂടിയാണ് ഇത്. സാധാരണയായി B.Ed, M.Ed തുടങ്ങിയ ബിരുദങ്ങൾ നേടിയവർക്കാണ് അധ്യാപകരായി ജോലി ലഭിക്കുക. ഇത് കൂടാതെ അധ്യാപനത്തിൽ താല്പര്യമുള്ളവർക്ക് പ്ലസ് ടു കഴിഞ്ഞാൽ ഉന്നത പഠനം നടത്തുന്നതിനായി B.Sc.B.Ed, BA.B.Ed എന്നീ ഇന്റഗ്രേറ്റഡ് കോഴ്സുകളും ഉണ്ട്. VELS യൂണിവേഴ്സിറ്റിയുടെ ചെന്നൈ ക്യാമ്പസ്സിൽ ഈ കോഴ്സുകൾ ലഭ്യമാണ്. നാഷണൽ കൗൺസിൽ ഫോർ ടീച്ചേർസ് എഡ്യൂക്കേഷന്റെ (NCTE) അംഗീകാരമുള്ള കോഴ്സുകളാണിവ.


ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ

മാനേജ്മെന്റ് രംഗത്ത് ഏറെ തൊഴിൽ സാധ്യതകൾ ഉള്ള കോഴ്സ് ആണ് ബിസിനസ്സ് അഡ്മിനിസ്ട്രേഷൻ കോഴ്സുകൾ. മികച്ച കമ്പനികളുടെ മാനേജ്മന്റ് അഡ്മിനിസ്ട്രേറ്റീവ് വിദഗ്ധരായി ജോലി ചെയ്യാനുള്ള അവസരവുമാണ് മാനേജ്മന്റ് കോഴ്സുകൾ ചെയ്യുന്നവർക്ക് ലഭിക്കുക. മാനേജ്മന്റ് വൈദഗ്ധ്യം ആഗ്രഹിക്കുന്നവർ സാധാരണഗതിയിൽ ചെയ്യുന്ന കോഴ്സുകൾ ആണ് BBA, MBA തുടങ്ങിയവ. ഈ മേഖലയിൽ ജോലിയും ശമ്പളവും നിർണ്ണയിക്കുന്നത് വിവിധ രംഗങ്ങളിൽ ഓരോരുത്തരും നേടുന്ന വൈദഗ്ധ്യമാണ്.  ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈചെയിൻ, ബിസിനസ്സ് അനലിറ്റിക്സ്, ഹ്യൂമൻ റിസോഴ്സ് മാനേജ്മെന്റ്, മീഡിയ മാനേജ്മന്റ്, ഇന്റർനാഷണൽ ബിസിനസ്സ്, ഹോസ്പിറ്റൽ ആൻഡ് ഹെൽത്ത് കെയർ മാനേജ്മന്റ്, ഫിനാൻസ്, ടാക്സേഷൻ  എന്നീ മേഖലകൾ മാനേജ്മന്റ് രംഗത്ത് പുതിയ തൊഴിൽ സാധ്യതയും ഉയർന്ന ശമ്പളവും ഉറപ്പു നൽകുന്നു. ബഹുരാഷ്ട്ര കമ്പനിയായ ഐബിഎമ്മിന്റെ (IBM) സഹകരണത്തോടെ VELS സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് നടപ്പിലാക്കുന്ന കോഴ്സാണ് ബിസിനസ്സ് അനലിറ്റിക്സ്. ഈ കോഴ്സുകൾക്ക് നാഷണൽ ബോർഡ് ഓഫ് അക്രെഡിറ്റേഷൻ (National Board of Accreditation), കേന്ദ്ര സർക്കാരിന്റെ ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എഡ്യൂക്കേഷൻ  (AICTE) എന്നിവയുടെ അംഗീകാരമുണ്ട്.

 

ഏവിയേഷൻ
 

ഏവിയേഷൻ മേഖലയിൽ ഏറ്റവും ഉയർന്ന ശമ്പളം ഉറപ്പു തരുന്ന ജോലിയാണ് കമേഴ്സ്യൽ പൈലറ്റിന്റെത്. സ്വപ്നം കണ്ടത് പോലൊരു ജോലിയാണ് ഏവിയേഷൻ മേഖല നിങ്ങള്ക്ക് ഉറപ്പു തരുന്നത്. ഉയർന്ന ശമ്പളത്തോടൊപ്പം ആകാശത്ത് പറന്നു നടക്കാൻ അവസരവും. പ്രൈവറ്റ് എയർലൈൻ കമ്പനികളുടെ വളർച്ചയും പുതിയ കമ്പനിയുടെ കടന്നുവരവും ഈ മേഖലയിൽ കൂടുതൽ തൊഴിൽ സാദ്ധ്യതകൾ തുറന്നുതരുന്നു. എന്നാൽ കമേഴ്സ്യൽ പൈലറ്റ് ആവുക എന്നത് കുറച്ച് ചിലവേറിയ കാര്യം തന്നെയാണ്. എന്നാൽ ഉയർന്ന മാർക്ക് നേടി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കുന്ന കുട്ടികൾക്ക് സ്കോളർഷിപ്പ് ലഭ്യമാണ്. ഏവിയേഷൻ രംഗത്ത് B.Sc  എയ്റോനോട്ടിക്കൽ സയൻസ്, B.Sc എയർക്രാഫ്റ്റ് മെയിന്റനൻസ്, എയർപോർട്ട് മാനേജർ, എയർഹോസ്റ്റസ്/ഫ്ലൈറ്റ് സ്റ്റുവാർഡ്, ഫ്ലൈറ്റ് ഡെസ്പാച്ചർ തുടങ്ങി വിവിധ കോഴ്സുകൾ VELS ലഭ്യമാക്കുന്നു.


നിയമം

 

ഏറ്റവും അധികം വരുമാനം ലഭിക്കുന്ന പ്രൊഫഷനലുകളിൽ ഒന്നാണ് വൈദഗ്ധ്യവും നിയമപോരാട്ടം നടത്താൻ കഴിവും ഉള്ള നിയമജ്ഞർ. നിയമത്തിൽ ബിരുദമുള്ളവർക്കു വക്കീലായി ജോലി നോക്കുന്നതിനു പുറമെ കോർപ്പറേറ്റ് കമ്പനികളിലും, അധ്യാപനത്തിലും, അന്താരാഷ്ട്ര കോടതികളിലും ഐക്യരാഷ്ട്രസഭ പോലുള്ള അന്താരാഷ്ട്ര പ്രസ്ഥാനങ്ങളിലും മറ്റും നിരവധി ജോലി സാധ്യതകളാണ് ഉള്ളത്. ഈ രംഗത്ത് വളരണം എന്നുണ്ടെങ്കിൽ നിയമത്തിൽ അറിവ് നേടുന്നതിനൊപ്പം യുക്തി, വാക്ചാതുര്യം, ന്യായവാദം, അന്വേഷണാത്മകത, മനസ്സാന്നിദ്ധ്യം, ആത്മവിശ്വാസം എന്നിവ കൂടി ആവശ്യമാണ്.  ക്രിമിനൽ നിയമങ്ങൾ, കോർപ്പറേറ്റ് നിയമങ്ങൾ, ലേബർ നിയമങ്ങൾ, ടാക്സ് നിയമങ്ങൾ എന്നിങ്ങനെ വിവിധ മേഖലകളിൽ വളർച്ച കൈവരിക്കാൻ സാധിക്കും. L.L.B, B.A, L.L.B./B.Com, L.L.B. എന്നിങ്ങിനെ മൂന്ന് കോഴ്സുകളാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള VELS School of Law ലഭ്യമാക്കുന്നത്. 

കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക: http://www.velsgroup.in/asianet/index.asp