നാല് കോടി മുതല്‍ അഞ്ച് കോടി പേര്‍ വരെ ഫെസ്റ്റീവ് സീസണില്‍ ഷോപ്പിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ബെംഗളൂരു: ഇ-കൊമേഴ്‌സ് രംഗത്തെ പ്രമുഖ സ്ഥാപനമായ ഫ്‌ലിപ്കാര്‍ട്ടും അപ്പാരല്‍ ബ്രാന്റായ മാക്‌സ് ഫാഷനും കൈകോര്‍ക്കുന്നു. ഫെസ്റ്റീവ് സീസണിനും ബിഗ് ബില്യണ്‍ ഡേയ്ക്കും മുന്നോടിയായി ചെറു നഗരങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.
മാക്‌സ് ഫാഷന്‍ സ്റ്റോര്‍ ഫ്‌ലിപ്കാര്‍കാര്‍ട്ടില്‍ 13000 പുതിയ സ്‌റ്റൈലുകള്‍ അവതരിപ്പിക്കും. ഇതില്‍ ഭൂരിഭാഗവും ആയിരം രൂപയ്ക്ക് താഴെ വിലയുള്ളവയായിരിക്കും. മാക്‌സ് ഫാഷനുമായുള്ളത് നയപരമായ ബന്ധമാണെന്ന് ഫ്‌ലിപ്കാര്‍ട്ട് ഫാഷന്‍ വൈസ് പ്രസിഡന്റ് നിഷിത് ഗാര്‍ഗ് പറഞ്ഞു. നാല് കോടി മുതല്‍ അഞ്ച് കോടി പേര്‍ വരെ ഫെസ്റ്റീവ് സീസണില്‍ ഷോപ്പിങ് നടത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതില്‍ ഏറെയും ടയര്‍ 2 നഗരങ്ങളില്‍ നിന്നാണ്. അതിനാല്‍ തന്നെ മാക്‌സ് ഫാഷനുമായുള്ള ബന്ധം വളരെയധികം മെച്ചമുണ്ടാക്കുമെന്നാണ് പ്രതീക്ഷ.
ടയര്‍ 2 നഗരങ്ങളിലെ ഉപഭോക്താക്കള്‍ കുറഞ്ഞ വിലയ്ക്ക് ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ വാങ്ങാനാണ് ആഗ്രഹിക്കുന്നത്. മെട്രോ നഗരങ്ങളില്‍ ലഭ്യമാകുന്ന ഉല്‍പ്പന്നങ്ങള്‍ ടയര്‍ 2 നഗരങ്ങളിലും ലഭ്യമാക്കാനാണ് ആഗ്രഹമെന്നും ഗാര്‍ഗ് പറഞ്ഞു. മാക്‌സിന് 375 സ്റ്റോറുകളാണ് 130 നഗരങ്ങളിലായി ഉള്ളത്. കൂടുതല്‍ സ്റ്റോറുകള്‍ തുറക്കാനും മാക്‌സ് ഫാഷന് ആഗ്രഹമുണ്ട്.
