Asianet News MalayalamAsianet News Malayalam

'​32 വർഷത്തെ ദാമ്പത്യം അവസാനിപ്പിക്കുന്നു'; നവാസ് മോദിയുമായി വേർപിരിയുകയാണെന്ന് ​ഗൗതം സിംഘാനിയ

ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമ്മാതാക്കളായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ.

Gautam Singhania separate with his wife Nawaz modi prm
Author
First Published Nov 14, 2023, 4:03 PM IST | Last Updated Nov 14, 2023, 4:03 PM IST

മുംബൈ: രാജ്യത്തെ പ്രമുഖ വ്യവസാ‌യിയും റെയ്മണ്ട് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഗൗതം സിംഘാനിയ ഭാര്യ നവാസ് മോദിയുമായുള്ള 32 വർഷത്തെ ദാമ്പത്യബന്ധം വേർപിരിയുന്നതായി അറിയിച്ചു. സോഷ്യൽമീഡിയയിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.  വേർപിരിഞ്ഞെങ്കിലും തങ്ങളുടെ മക്കളായ നിഹാരികയ്ക്കും നിസയ്ക്കും വേണ്ടി നിലകൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും കാലം പരസ്പരം പിന്തുണ നൽകി മുന്നോട്ടുപോയെന്നും ഇപ്പോൾ പിരിയാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു. സോഷ്യൽമീഡിയയായ എക്സിലൂടെ(ട്വിറ്റർ)യാണ് അദ്ദേ​ഹം വിവാഹമോചന വാർത്ത അറിയിച്ചത്. 1999ലാണ് ഇരുവരും വിവാഹിതരാകുന്നത്. ബന്ധത്തിൽ രണ്ട് മക്കളുണ്ട്. 

ലോകത്തിലെ ഏറ്റവും വലിയ സ്യൂട്ട് ഫാബ്രിക് നിർമ്മാതാക്കളായ റെയ്മണ്ട് ഗ്രൂപ്പിന്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ഗൗതം സിംഘാനിയ. 11,000 കോടി രൂപയാണ് ആസ്തി. സിംഘാനിയയുടെ ആഡംബര ജീവിതം വാർത്തകളിൽ ഇടംപിടിച്ചിരുന്നു. അതിവേഗ കാറുകളോടും  ബോട്ടുകളോടും വിമാനങ്ങളോടും അതീവ തൽപരനാണ്. മുകേഷ് അംബാനിയുടെ ആന്റിലിയയേക്കാൾ കൂടുതൽ മൂല്യത്തിൽ 15,000 കോടി രൂപ ചെലവിട്ട് 10 നിലകളുള്ള ഒരു മാളിക ഗൗതം നിർമ്മിക്കുന്നുവെന്ന് വാർത്ത വന്നിരുന്നു. 6000 കോടി രൂപ മൂല്യമുള്ള ജെകെ ഹൗസിലാണ് ഇപ്പോൾ താമസം. ഇന്ത്യയിലെ ഏറ്റവും ചെലവേറിയ രണ്ടാമത്തെ വീടാണ് ജെ കെ ഹൗസ്. 

രാജ്യത്തെ അറിയപ്പെടുന്ന ഫിറ്റ്നസ് ട്രെയിനറാണ് നവാസ് മോദി. ഇവർക്ക് മുംബൈയിൽ സ്വന്തമായി ഫിറ്റ്നസ് സെന്ററുണ്ട്. ഇവരുടെ പിതാവ് നദാർ മോ​ദി അറിയപ്പെടുന്ന അഭിഭാഷകനായിരുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios