തിരുവനന്തപുരം: ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈനായ ഗോ എയറിന്റെ 24 മണിക്കൂര്‍ ദീപാവലി സൂപ്പര്‍ സേവര്‍ ഡീല്‍. ആഭ്യന്തര-അന്താരാഷ്ട്ര റൂട്ടുകളില്‍ 1296 രൂപ മുതല്‍ ടിക്കറ്റ് ലഭ്യമാക്കുന്ന ഓഫര്‍ ഒക്ടോബര്‍ 16 ന് വൈകുന്നേരം മൂന്നു മണിക്ക് ആരംഭിച്ച് ഒക്ടോബര്‍ 17ന് വൈകുന്നേരം മൂന്നിന് അവസാനിക്കും. 2019 ഒക്ടോബര്‍ 20 മുതല്‍ 23 വരെയുള്ള യാത്രകള്‍ക്കാണ് ഈ ഓഫര്‍. വില ഏറ്റവും ഉയര്‍ന്നു നില്‍ക്കുന്ന ഉത്സവകാലത്തും എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ യാത്രയ്ക്ക് അവസരം സൃഷ്ടിക്കുകയാണ് ഗോ എയറിന്റെ ലക്ഷ്യം

ഗോ എയര്‍ സര്‍വീസുള്ള 33 സ്ഥലങ്ങളിലേക്കും ഓഫര്‍ ലഭ്യമാണ്. www.goair.in എന്ന വെബ്‌സൈറ്റ് വഴിയോ ഗോ എയര്‍ മൊബൈല്‍ ആപ്പ് വഴിയോ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. മറ്റു ഓഫറുകളോടൊപ്പമോ ഗ്രൂപ്പ് ബുക്കിംഗിനോ ഇത് ബാധകമല്ല. ടിക്കറ്റുകള്‍ കാന്‍സല്‍ ചെയ്യുമ്പോള്‍ സാധാരണ കാന്‍സലേഷന്‍ നിരക്കുകള്‍ ഇതിനു ബാധകമാണ്.

ഗോ എയര്‍ നിലവില്‍ ദിവസേന 325 ലധികം ഫ്‌ളൈറ്റ് സര്‍വീസുകള്‍ നല്‍കുന്നു. 2019 ഓഗസ്റ്റില്‍ 13.91 ലക്ഷം യാത്രക്കാരാണ് ഗോ എയറിലൂടെ യാത്ര ചെയ്തത്. ഗോ എയര്‍ അഹമ്മദാബാദ്, ഐസോള്‍, ബാഗ്‌ദോഗ്ര, ബെംഗലുരു, ഭുവനേശ്വര്‍, ഛണ്ഡീഗഡ്, ചെന്നൈ, ഡല്‍ഹി, ഗോവ, ഗുവാഹട്ടി, ഹൈദരാബാദ്, ജയ്പൂര്‍, ജമ്മു, കൊച്ചി, കൊല്‍ക്കത്ത, കണ്ണൂര്‍, ലേ, ലഖ്‌നൗ, മുംബൈ, നാഗ്പൂര്‍, പാറ്റ്‌ന, പോര്‍ട്‌ബ്ലെയര്‍, പൂനെ, റാഞ്ചി, ശ്രീനഗര്‍ എന്നീ 25 ആഭ്യന്തര സര്‍വീസുകളും ഫുക്കറ്റ്, മാലി, മസ്‌ക്കറ്റ്, അബുദാബി, ബാങ്കോക്ക്, ദുബായ്, കുവൈറ്റ്, സിംഗപ്പൂര്‍ എന്നീ എട്ട് അന്താരാഷ്ട്ര സര്‍വീസുകളും നല്‍കുന്നു.