Asianet News MalayalamAsianet News Malayalam

പരീക്ഷണം വിജയകരം, ഇനി ഗോ എയറിന്‍റെ യാത്ര ടാക്സി ബോട്ടുകളുടെ 'കൈപിടിച്ച്'

യാത്രക്കാർക്കും പരിസ്ഥിതിക്കും എയർലൈൻ ബിസിനസ്സ് രംഗത്തും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ഗോ എയർ എന്നും മുൻപന്തിയിലാണ്. 

Go Air successfully tests Taxi Bot system
Author
Thiruvananthapuram, First Published Oct 2, 2019, 12:07 PM IST

തിരുവനന്തപുരം: ഗോ എയർ ടാക്‌സി ബോട്ട് വിജയകരമായി പരീക്ഷിച്ചു.  പൈലറ്റ് ഓപ്പറേറ്റിങ് സെമിറോബോട്ടിക് വാഹനമാണിത്. ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര എയർപോർട്ടിലാണ് ഇവ പരീക്ഷിച്ചത്. ശബ്ദ മലിനീകരണം, ഇന്ധന മലിനീകരണം എന്നിവ കുറയ്ക്കുന്നതിന് ടാക്‌സിബോട്ടുകൾ ഉപയോഗിക്കാൻ പദ്ധതിയിടുന്ന ആഗോള എയർലൈനുകളിൽ ഗോ എയറും ഇതോടെ പങ്കുചേർന്നിരിക്കുകയാണ്.

പാർക്കിംഗ് ബേയിൽ നിന്ന് റൺവേയിലേക്ക് വിമാനം കൊണ്ടുപോകുന്നതിന് പൈലറ്റ് എഞ്ചിൻ സ്വിച്ച് ചെയ്യുന്ന പരമ്പരാഗത സംവിധാനത്തിനു പകരം, ടാക്‌സിബോട്ടുകൾ ഉപയോഗിച്ച് എഞ്ചിൻ ഓണാക്കാതെ തന്നെ വിമാനം റൺവേയിലേക്ക് കൊണ്ടുപോകാനാകും. കൂടാതെ, ടാക്‌സി ബോട്ടുകൾക്ക് പെട്ടെന്ന് തിരിയാൻ കഴിയുന്നതിനാൽ മികച്ച സമയക്രമത്തിനും (ഓൺ ടൈം പെർഫോമൻസ്) ഗുണം ചെയ്യും.

യാത്രക്കാർക്കും പരിസ്ഥിതിക്കും എയർലൈൻ ബിസിനസ്സ് രംഗത്തും മികവുറ്റ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിൽ ഗോ എയർ എന്നും മുൻപന്തിയിലാണ്. 2016ൽ ഗോ എയർ എയർബസ് എ 320 നിയോ (ന്യു എഞ്ചിൻ ഓപ്ഷൻ) വിമാനങ്ങളുടെ ഓർഡർ ഇരട്ടിയാക്കി 144 എണ്ണത്തിൽ എത്തിച്ചിരുന്നു. ഈ വിമാനങ്ങൾ ഏകദേശം 20 ശതമാനം മികച്ച ഇന്ധനക്ഷമത വാഗ്ദാനം ചെയ്യുന്നവയാണെന്നും ഗോ എയർ മാനേജിങ് ഡയറക്ടർ ജേ വാഡിയ പറഞ്ഞു. 

'ഇനി ടാക്‌സിബോട്ടുകളുടെ കാലമാണ്. അടുത്ത കുറച്ച് കാലയളവിനുള്ളിൽ എല്ലാ പ്രധാന എയർപോർട്ടുകളിലും ടാക്‌സിബോട്ടുകളെ വിന്യസിക്കാൻ ഗോ എയർ പദ്ധതിയിടുന്നു', അദ്ദേഹം അഭിപ്രായപ്പെട്ടു.

Follow Us:
Download App:
  • android
  • ios