കൊച്ചി : ഇന്ത്യയിലെ അതിവേഗം വളരുന്ന എയര്‍ലൈന്‍ ആയ ഗോ എയര്‍  ഏറ്റവും വിശ്വസനീയമായ എയര്‍ലൈനായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടുകൊണ്ട് റെക്കോര്‍ഡ് സൃഷ്ടിച്ചു. 2019 ജൂലൈയില്‍ തുടര്‍ച്ചയായ പതിനൊന്നാം മാസവും ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍  ഏറ്റവും മികച്ച ഓണ്‍ ടൈം പെര്‍ഫോമന്‍സ് ഗോഎയര്‍  കൈവരിച്ചു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (DGCA)പുറത്തുവിട്ട വിവരങ്ങള്‍ പ്രകാരം 80.5 ശതമാനം ഒടിപി ഗോ എയര്‍ രേഖപ്പെടുത്തി. 

ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര വിമാനങ്ങളില്‍ ഏറ്റവും ഉയര്‍ന്നതാണിത്. കാലവര്‍ഷവും രാജ്യത്തൊട്ടാകെയുള്ള പ്രതികൂല കാലാവസ്ഥയും ഉള്ള ദുഷ്‌കരമായിരുന്ന ജൂലൈ മാസമാണ് ഗോ എയര്‍ ഈ നേട്ടം കൈവരിച്ചത്. 

സര്‍വ്വീസ് ഡെലിവറികളില്‍ വിട്ടുവീഴ്ച ചെയ്യാതെ ഉപഭോക്തൃ അനുഭവം വര്‍ദ്ധിപ്പിക്കുന്നതില്‍ ഗോ എയര്‍ തുടര്‍ച്ചയായി ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ ഫലമാണ് ഗോ എയര്‍ ഒടിപിയില്‍ മുന്നേറ്റം ഉണ്ടായത്. ജൂലൈ മാസത്തില്‍ 13.26 ലക്ഷം പേര്‍ യാത്ര ചെയ്ത ഗോഎയറില്‍ വെറും 0.46 ശതമാനം റദ്ദാക്കലുകളും 20,000 യാത്രക്കാര്‍ക്ക് ഒരു പരാതി എന്ന നിലയിലുമാണുണ്ടായിരുന്നത്.