Asianet News MalayalamAsianet News Malayalam

തൊഴിലാളി അവകാശങ്ങളെ കുറിച്ച് ചോദിച്ചു; ഗൂഗിൾ ജീവനക്കാരിയെ പിരിച്ചുവിട്ടു

മുന്നറിയിപ്പ് പോലും നൽകാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാരി ആരോപിച്ചു. നേരത്തെയും തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം തന്നോട് കമ്പനി വിശദീകരണം ചോദിച്ചിരുന്നുവെന്ന് ഇവർ സമൂഹമാധ്യമത്തിൽ കുറിച്ചു.
 

google fires employee for raising labour rights
Author
San Francisco, First Published Dec 19, 2019, 11:39 AM IST

സാൻഫ്രാൻസിസ്കോ: സ്ഥാപനത്തിനകത്തെ തൊഴിലവകാശങ്ങളെ കുറിച്ച് മറ്റ് ജീവനക്കാർക്ക് ബ്രൗസർ പോപ് അപ്പുകൾ കൈമാറിയ ജീവനക്കാരിയെ ഗൂഗിൾ പിരിച്ചുവിട്ടു. ഈ തരത്തിലുള്ള അഞ്ചാമത്തെ പിരിച്ചുവിടലാണിത്.

ബ്രൗസർ മെസേജ് ശ്രദ്ധയിൽ പെട്ട ഉടൻ തന്നെ സ്‌പിയേർസിനെ നിർബന്ധിത അവധിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ പിരിച്ചുവിട്ടതായി നോട്ടീസ് നൽകുകയുമായിരുന്നു.

മുന്നറിയിപ്പ് പോലും നൽകാതെയാണ് പിരിച്ചുവിട്ടതെന്ന് ജീവനക്കാരി ആരോപിച്ചു. നേരത്തെയും തൊഴിലാളികളെ സംഘടിപ്പിക്കാൻ ശ്രമിച്ചപ്പോഴെല്ലാം തന്നോട് കമ്പനി വിശദീകരണം ചോദിച്ചിരുന്നുവെന്ന് ഇവർ സമൂഹമാധ്യമത്തിൽ കുറിച്ചു.

എന്നാൽ, കുറച്ച് പേർക്ക് മാത്രം പ്രവേശനമുള്ള ആഭ്യന്തര സുരക്ഷ സംവിധാനത്തിൽ ഭേദഗതി വരുത്താൻ ശ്രമിച്ചതിനാണ് ജീവനക്കാരിയെ പുറത്താക്കിയതെന്ന് കമ്പനി വിശദീകരിക്കുന്നു.

അതേസമയം മുൻപ് പിരിച്ചുവിടപ്പെട്ട നാല് ജീവനക്കാർ ഗൂഗിളിനെതിരെ അമേരിക്കൻ സർക്കാരിനെ സമീപിച്ചിരുന്നു. ഈ പരാതികളിൽ നടപടി ആരംഭിച്ചിട്ടുണ്ട്. ഗൂഗിളിന്റെ തൊഴിൽ പോളിസി വിശദമായി  സർക്കാർ ഏജൻസികൾ പരിശോധിക്കും. നിയമാനുസൃതമായി സംഘടനാ പ്രവർത്തനം നടത്തിയതിനാണ് പിരിച്ചുവിട്ടതെന്നാണ് ജീവനക്കാരുടെ പരാതി. നാഷണൽ ലേബർ റിലേഷൻസ് ബോർഡ് അന്വേഷണം
ആരംഭിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios