കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ ബാങ്കിന്‍റെ മൊത്ത ലാഭം 5,322.41 കോടി രൂപയായിരുന്നു. 

മുംബൈ: എച്ച്ഡിഎഫ്സി ബാങ്കിന്‍റെ രണ്ടാം പാദ ഫലങ്ങള്‍ പുറത്ത്. ബാങ്കിന്‍റെ മൊത്ത ലാഭം രണ്ടാം പാദത്തില്‍ 24.72 ശതമാനത്തിന്‍റെ വളര്‍ച്ച കരസ്ഥമാക്കി 6,638.03 കോടി രൂപയിലേക്ക് ഉയര്‍ന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ സമാന കാലയളവില്‍ ബാങ്കിന്‍റെ മൊത്ത ലാഭം 5,322.41 കോടി രൂപയായിരുന്നു. 

ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ വളര്‍ച്ചാമുരടിപ്പ് തുടരുമ്പോള്‍ എച്ച്ഡിഎഫ്സി ബാങ്ക് കൈവരിച്ച വന്‍ നേട്ടം അതിശയകരമാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ആകെ നിഷ്ക്രിയ ആസ്തി 0.42 ശതമാനമാണെന്നും എച്ച്ഡിഎഫ്സി ബാങ്ക് വാര്‍ത്താക്കുറിപ്പില്‍ വിശദീകരിക്കുന്നു.