Asianet News MalayalamAsianet News Malayalam

രാജ്യത്തെ ഏറ്റവും മൂല്യമുളള ബ്രാൻഡ് എച്ച്ഡിഎഫ്സി ബാങ്ക്: മികച്ച മുന്നേറ്റം നടത്തി മുകേഷ് അംബാനിയുടെ കമ്പനി

ബ്രാൻഡ് മൂല്യത്തിൽ 102 ശതമാനം വർധന രേഖപ്പെടുത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ഈ വർഷം 25-ാം സ്ഥാനത്തെത്തി.
 

HDFC Bank retains top brand position in India.
Author
Mumbai, First Published Sep 20, 2020, 8:26 PM IST

ന്ത്യയിലെ വലിയ സ്വകാര്യമേഖല ബാങ്കുകളിലൊന്നായ എച്ച്ഡിഎഫ്സി ബാങ്ക് രാജ്യത്തെ ഏറ്റവും മൂല്യവത്തായ 75 ബ്രാൻഡുകളിൽ ഒന്നാം സ്ഥാനം നിലനിർത്തി. ഡബ്ല്യുപിപി പിഎൽസിയുടെയും കാന്തറിന്റെയും ബ്രാൻഡുകളെ സംബന്ധിച്ച റിപ്പോർട്ടിലാണ് വിവരങ്ങളുളളത്.

തുടർച്ചയായ ഏഴാം വർഷമാണ് എച്ച്ഡിഎഫ്സി ബാങ്ക് റാങ്കിംഗിൽ ആധിപത്യം പുലർത്തുന്നത്, ലൈഫ് ഇൻഷുറൻസ് കോർപ്പറേഷനും (എൽഐസി) ടാറ്റ കൺസൾട്ടൻസി സർവീസസുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിൽ. ബാങ്കിന്റെ ബ്രാൻഡ് മൂല്യം 20.2 ബില്യൺ ഡോളറാണ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 11 ശതമാനം ബ്രാൻഡ് മൂല്യത്തിൽ ഇടിവുണ്ടായി.

ബ്രാൻഡ് മൂല്യത്തിൽ 102 ശതമാനം വർധന രേഖപ്പെടുത്തിയ റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് റീട്ടെയിൽ ഈ വർഷം 25-ാം സ്ഥാനത്തെത്തി.

ആഗോളതലത്തിൽ പകർച്ചവ്യാധി സൃഷ്ടിച്ച വെല്ലുവിളി നിറഞ്ഞ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളും ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ കൊവിഡിന് മുമ്പുള്ള വളർച്ചാമുരടിപ്പും ഇന്ത്യൻ കമ്പനികളുടെ ബ്രാൻഡ് മൂല്യം ഇടിയാൻ കാരണമായി. ബ്രാൻഡ് സെഡ് ടോപ്പ് 75 ലെ പകുതിയിലധികം ബ്രാൻഡുകളുടെയും ബ്രാൻഡ് മൂല്യം കുറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 11 ബ്രാൻഡുകൾക്ക് മാത്രമേ സ്ഥിരമായി വളരാൻ കഴിഞ്ഞുള്ളൂ.

2020 ലെ റാങ്കിംഗിന്റെ മൂല്യം 216 ബില്യൺ ഡോളറാണ്, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 6 ശതമാനം ഇടിവ്, ഇത് പ്രധാനമായും ബാങ്കിംഗ്, ഓട്ടോമോട്ടീവ് മേഖലകളിലെ മാന്ദ്യം മൂലമാണ്. ബ്രാൻഡ് മൂല്യത്തിൽ മൊത്തത്തിൽ ഇടിവുണ്ടായിട്ടും, 26 ബ്രാൻഡുകളുടെ മൂല്യം വർദ്ധിച്ചു, അഞ്ചെണ്ണം പുതിയതായി വളർച്ച മുന്നേറ്റം പ്രകടിപ്പിച്ച ബ്രാൻഡുകളാണ്.

റിലയൻസ് റീട്ടെയിൽ 25-ാം സ്ഥാനത്തേക്ക് ഉയർന്നു. ബ്രാൻഡ് മൂല്യം 2.3 ബില്യൺ ഡോളറാണ്. 30 സ്ഥാനങ്ങളാണ് കമ്പനി ഒരു വർഷം കൊണ്ട് മുന്നേറിയത്. ടെലികോം ബ്രാൻഡായ ജിയോയും പട്ടികയിൽ ഉൾപ്പെട്ടത് മാതൃ കമ്പനിയുടെ മൊത്തത്തിലുള്ള വിജയത്തിന് കാരണമായി. 2023 ഓടെ അഞ്ച് ദശലക്ഷം കിരാന സ്റ്റോറുകൾ ഡിജിറ്റൈസ് ചെയ്യാനുള്ള പദ്ധതികളോടെ ജിയോമാർട്ടിന്റെ ഓൺലൈൻ ബി 2 സി ബിസിനസും കിരാന ഡിജിറ്റൈസേഷൻ പ്രോഗ്രാമും ഉൾപ്പെടുന്ന മേഖലകളിൽ റിലയൻസ് റീട്ടെയിൽ നിക്ഷേപം നടത്തിയത് റിലയൻസിന് ​ഗുണകരമായി.

Follow Us:
Download App:
  • android
  • ios