Asianet News MalayalamAsianet News Malayalam

വില്‍പന കുറഞ്ഞു; സോപ്പിന്‍റെ വില കുറച്ച് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍

വിപണിയില്‍ ഐടിസി, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങിയവരാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ പ്രധാന എതിരാളികള്‍. ഓഹരി വിപണിയിലും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് തിരിച്ചടിയുണ്ടായിരുന്നു. 

Hindustan Unilever reduces soap prices
Author
New Delhi, First Published Aug 28, 2019, 10:52 PM IST

ദില്ലി: സോപ്പുകളുടെ വിലയില്‍ കുറവ് വരുത്താന്‍ ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ തീരുമാനം. വില്‍പന ഇടിഞ്ഞതിനേത്തുടര്‍ന്നാണ് വില കുറക്കാന്‍ തീരുമാനിച്ചത്. ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ പ്രധാന ബ്രാന്‍ഡായ ലക്‌സ്, ലൈഫ് ബോയ്, ഡവ് എന്നീ സോപ്പുകളുടെ വിലയിലാണ് 30 ശതമാനം വരെ കുറവ് വരുത്തിയത്. വില്‍പനയിലുണ്ടായ ഇടിവിനെ തുടര്‍ന്നും വിപണി മത്സരം കടുത്തതോടെയുമാണ് വില കുറച്ചത്. രാജ്യത്തെ സോപ്പ് വിപണിയുടെ ഏറിയ പങ്കും കൈവശം വെച്ച കമ്പനിയാണ് ഹിന്ദുസ്ഥാന്‍ യൂണിലിവര്‍. വില കുറക്കുന്നത് സംബന്ധിച്ച് ജൂലായില്‍ നിക്ഷേപകര്‍ക്ക് സൂചന നല്‍കിയിരുന്നു.  

വിപണിയില്‍ ഐടിസി, വിപ്രോ കണ്‍സ്യൂമര്‍ കെയര്‍, ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രൊഡക്ട്‌സ് തുടങ്ങിയവരാണ് ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ പ്രധാന എതിരാളികള്‍. ഓഹരി വിപണിയിലും ഹിന്ദുസ്ഥാന്‍ യൂണിലിവറിന് തിരിച്ചടിയുണ്ടായിരുന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് സോപ്പുകളുടെ വില കുറക്കാനുള്ള ഹിന്ദുസ്ഥാന്‍ യൂണിലിവറിന്‍റെ തീരുമാനവും പുറത്തുവരുന്നതെന്ന് ശ്രദ്ധേയമാണ്.

കാര്‍ വിപണിയില്‍ വന്‍ ഇടിവുണ്ടായതിനെ പിന്നാലെ രാജ്യത്തെ പ്രധാന ബിസ്കറ്റ് ഉല്‍പാദകരായ പാര്‍ലെജിയില്‍ വില്‍പന കുറഞ്ഞതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. വാഹന നിര്‍മാതാക്കളായ മാരുതിയും കരാര്‍ ജീവനക്കാരെ പിരിച്ചുവിടുകയാണെന്ന് അറിയിച്ചിരുന്നു. അടിവസ്ത്ര വിപണി ഉള്‍പ്പെടെ തളര്‍ച്ചയിലാണെന്നാണ് സൂചന. 

Follow Us:
Download App:
  • android
  • ios