Asianet News MalayalamAsianet News Malayalam

കേരളത്തിൽ 25 ലക്ഷം ടൂവിലർ വിറ്റ് ഹോണ്ടയുടെ കുതിപ്പ്; ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു

മധ്യനിര മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് പുതിയ ഹൈനസ് സിബി-350 അവതരിപ്പിച്ചിരിക്കുകയാണ് കമ്പനി.
 

Honda two wheelers crosses 25 lac customers in Kerala
Author
Thiruvananthapuram, First Published Oct 15, 2020, 10:31 PM IST

തിരുവനന്തപുരം: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ കേരളത്തിലെ വില്‍പ്പന 25 ലക്ഷം കടന്നു. 2001 മുതല്‍ 2014 വരെയുള്ള 14 വര്‍ഷം കൊണ്ട് കേരളത്തില്‍ പത്തുലക്ഷം ഉപഭോക്താക്കളെന്ന നേട്ടം കരസ്ഥമാക്കിയ ഹോണ്ട ടു വീലേഴ്സ് അടുത്ത ആറു വര്‍ഷം കൊണ്ട് അടുത്ത 15 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കുകയായിരുന്നു. ഇത് പ്രമാണിച്ച് കമ്പനി കേരള വിപണിക്കായി ആനുകൂല്യങ്ങളും പ്രഖ്യാപിച്ചു.

നവംബര്‍ 20 വരെ നീണ്ടു നില്‍ക്കുന്ന പ്രത്യേക ആനുകൂല്യ പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്ക് 11,000 രൂപ വരെ നേട്ടമുണ്ടാകുമെന്ന് കമ്പനി പ്രസ്താവനയിൽ പറഞ്ഞു. ഏറ്റവും കുറഞ്ഞ നിരക്കില്‍ 100 ശതമാനം വരെ വായ്പ, ഇഎംഐ പദ്ധതിയില്‍ 50 ശതമാനം ഡിസ്‌ക്കൗണ്ട്, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ഇഎംഐകളില്‍ അയ്യായിരം രൂപ വരെ കാഷ്ബാക്ക്, പേടിഎം വഴിയുള്ള വാങ്ങലില്‍ 2500 രൂപ വരെയുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവയാണ് ഇതിലൂടെ ലഭിക്കുന്നത്. മധ്യനിര മോട്ടോര്‍ സൈക്കിള്‍ പ്രേമികള്‍ക്ക് ആവേശം നല്‍കിക്കൊണ്ട് പുതിയ ഹൈനസ് സിബി-350 ആഗോള തലത്തില്‍ അവതരിപ്പിച്ച് രണ്ടാഴ്ചയ്ക്കകം മോഡൽ കേരളത്തിലും എത്തിച്ചിരിക്കുകയാണ് ഹോണ്ടയിപ്പോൾ. ‌

 കേരളത്തില്‍ ഇരുചക്ര വാഹനങ്ങള്‍ വാങ്ങുന്ന മൂന്നു പേരില്‍ ഒരാള്‍ വീതം ഹോണ്ട ഇരുചക്ര വാഹനങ്ങളാണ് വാങ്ങുന്നത്. കേരളത്തിലെ ഉപഭോക്താക്കളുടെ ആദ്യ പരിഗണന തങ്ങള്‍ക്കാണെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്റ് സ്‌ക്കൂട്ടര്‍ ഇന്ത്യയുടെ വിപണന വിഭാഗം ഡയറക്ടര്‍ യദ്വീന്ദര്‍ സിങ് ഗുലേറിയ പറഞ്ഞു. ഇരുചക്ര വാഹന രംഗത്ത് ആദ്യമായി ആറു വര്‍ഷ വാറണ്ടി പാക്കേജ് ഉള്‍പ്പെടെ തങ്ങള്‍ അവതരിപ്പിച്ചിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Follow Us:
Download App:
  • android
  • ios