മുംബൈ: പോളിസി ഉടമകള്‍ക്ക് കൂടുതല്‍ ഡിജിറ്റല്‍ അധിഷ്ഠിത സേവനങ്ങള്‍ നല്‍കുന്നതിന്റെ ഭാഗമായി ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗൂഗിള്‍ അസിസ്റ്റന്റില്‍ ലിഗോ എന്ന ചാറ്റ് ബോട്ട് അവതരിപ്പിച്ചു.

ഐസിഐസിഐ പ്രൂഡന്‍ഷ്യല്‍ ലൈഫ് ലിഗോയോട് സംസാരിക്കണമെന്ന ശബ്ദ നിര്‍ദ്ദേശം നല്‍കിക്കൊണ്ട് പോളിസി ഉടമകള്‍ക്ക് തങ്ങളുടെ ചോദ്യങ്ങള്‍ക്കു പരിഹാരം തേടാന്‍ ഗൂഗിള്‍ അസിസ്റ്റന്റിലൂടെ സാധ്യമാക്കുന്നതാണ് ഈ സൗകര്യം.

നിര്‍മിത ബുദ്ധി പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് താല്‍പ്പര്യമുള്ള എല്ലാ സംവിധാനങ്ങളിലൂടെയും ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ പോളിസി നമ്പറോ രജിസ്‌റ്റേഡ് ഫോണ്‍ നമ്പറോ പറഞ്ഞു കൊണ്ട് ആന്‍ഡ്രോയ്ഡ് ഉപകരണങ്ങളിലൂടെ തല്‍സമയ വിവരങ്ങള്‍ തേടാന്‍ ഇത് വഴിയൊരുക്കും.