Asianet News MalayalamAsianet News Malayalam

ടെസ്‍ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പദവിയിലേക്ക് ഇന്ത്യന്‍ വംശജന്‍

നേരത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന സഖരി കിര്‍ഖോണ്‍ ഓഗസ്റ്റ് നാലാം തീയ്യതി സ്ഥാനമൊഴിഞ്ഞിരുന്നു. ടെസ്‍ലയില്‍ 13 വര്‍ഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്.

Indian origin Vaibhav Taneja appointed as chief financial officer of tesla afe
Author
First Published Aug 8, 2023, 3:01 PM IST

ടെക്സസ്: ഇലോണ്‍ മസ്കിന്റെ ഓട്ടോമോട്ടീവ് - എനര്‍ജി കമ്പനിയായ ടെസ്‍ലയുടെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായി വൈഭവ് തനേജയെ നിയമിച്ചു. ഇന്ത്യന്‍ വംശജനായ അദ്ദേഹം നിലവില്‍ ടെസ്‍ലയുടെ ചീഫ് അക്കൗണ്ടിങ് ഓഫീസറാണ്. നിലവിലുള്ള ചുമതയ്ക്ക് ഒപ്പം സിഎഫ്ഒയുടെ അധിക ചുമതല കൂടി അദ്ദേഹത്തിന് നല്‍കുകയായണെന്ന് കഴിഞ്ഞ ദിവസം സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷന് കമ്പനി നല്‍കിയ പ്രസ്താവനയില്‍ പറയുന്നു.

നേരത്തെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായിരുന്ന സഖരി കിര്‍ഖോണ്‍ ഓഗസ്റ്റ് നാലാം തീയ്യതി സ്ഥാനമൊഴിഞ്ഞിരുന്നു. ടെസ്‍ലയില്‍ 13 വര്‍ഷത്തെ ഔദ്യോഗിക ജീവിതം അവസാനിപ്പിച്ചാണ് അദ്ദേഹം പടിയിറങ്ങിയത്. 45 വയസുകാരനായ വൈഭവ് തനേജ 2018ല്‍ അസിസ്റ്റന്റ് കോര്‍പറേറ്റ് കണ്‍ട്രോളറായാണ് ടെസ്‍ലയില്‍ ജോലിയില്‍ പ്രവേശിച്ചത്. അതിന് മുമ്പ് സോളാര്‍ സിറ്റി കോര്‍പറേഷന്‍,  പ്രൈസ്‍വാട്ടര്‍കൂപ്പേഴ്സ് തുടങ്ങിയ കമ്പനികളില്‍ വിവിധ ഫിനാന്‍സ് - അക്കൗണ്ടിങ് പദവികള്‍ വഹിച്ചിട്ടുണ്ട്. 2000 ബാച്ചിലെ ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ്. 

Read also: രാവിലെ കത്തുന്ന സൂര്യൻ, രാത്രി മരിച്ചുപോകുന്ന തണുപ്പ്; 48 മണിക്കൂർ ബോട്ട് തകർന്ന് കടലിൽ പെട്ടുപോയി യുവാവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ ് യുട്യൂബില്‍ കാണാം...

Follow Us:
Download App:
  • android
  • ios