ടെക്നോളജികളുമായി കൂടുതല്‍ അടുപ്പമുള്ള യുവ ഉപഭോക്താക്കളെ ഈ നീക്കത്തിലൂടെ ബാങ്കിന് കൂടുതല്‍ ആകര്‍ഷിക്കാനാകും. 

ചെന്നൈ: ഡിജിറ്റല്‍ ബാങ്കിങ് രംഗത്ത് സാന്നിധ്യം ശക്തിപ്പെടുത്തി കൂടുതല്‍ ഡിജിറ്റല്‍ സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് ഏണസ്റ്റ് ആന്‍റ് യംഗിനെ ഡിജിറ്റല്‍ കണ്‍സല്‍ട്ടന്‍റായി നിയമിച്ചു. പുതിയ സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തി സേവനങ്ങളുടെ ഗുണനിലവാരത്തിലും സേവന ലഭ്യതയിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഡിജിറ്റല്‍ കണ്‍സല്‍ട്ടന്‍റ് ബാങ്കിനെ സഹായിക്കും. നിക്ഷേപങ്ങളും വായ്പകളും ഉള്‍പ്പെടെ എല്ലാ ബാങ്കിങ് സേവനങ്ങളിലും ഡിജിറ്റല്‍വല്‍ക്കരണം ത്വരിതപ്പെടുത്താനും ഇത് സഹായിക്കും.

ടെക്നോളജികളുമായി കൂടുതല്‍ അടുപ്പമുള്ള യുവ ഉപഭോക്താക്കളെ ഈ നീക്കത്തിലൂടെ ബാങ്കിന് കൂടുതല്‍ ആകര്‍ഷിക്കാനാകും. എല്ലാ ഉപഭോക്താക്കള്‍ക്കും തടസ്സങ്ങളിലില്ലാത്ത ബാങ്കിങ് അനുഭവം നല്‍കാനാകുമെന്നും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എം.ഡിയും സിഇഒയുമായ പാര്‍ത്ഥ പ്രതിം സെന്‍ഗുപ്ത പറഞ്ഞു.

മഹ്‌സൂസ് നറുക്കെടുപ്പില്‍ ഒരു മില്യന്‍ ദിര്‍ഹം സ്വന്തമാക്കി ലെബനീസ് സ്വദേശി