20 ലക്ഷം ഓഹരികളാണ് ബെസോസ് വിൽക്കാൻ തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്. ലോകത്തിലെ അതിസമ്പന്നരിൽ തന്നെ ഒന്നാമതാണ് ബെസോസ്.

ന്യൂയോർക്ക്: ആമസോണിലെ 2.5 ബില്യൺ ഡോളറിന്റെ ഓഹരികൾ കൂടി ജെഫ് ബെസോസ് വിറ്റഴിച്ചു. 2020 ൽ 10 ബില്യൺ ഡോളറിന്റെ ഓഹരി വിറ്റഴിച്ച ജെഫ് ബെസോസിന്റെ ഈ വർഷത്തെ ആദ്യത്തെ ഓഹരി വിറ്റഴിക്കലാണ് ഇത്. 739000 ഓഹരികളാണ് ബെസോസ് വിറ്റഴിച്ചതെന്ന് യുഎസ് സെക്യൂരിറ്റീസ് ആന്റ് എക്സ്ചേഞ്ച് കമ്മീഷൻ ഫയലിങ്സിൽ വ്യക്തമാക്കുന്നു.

20 ലക്ഷം ഓഹരികളാണ് ബെസോസ് വിൽക്കാൻ തീരുമാനിച്ചിരുന്നതെന്നും വിവരമുണ്ട്. ലോകത്തിലെ അതിസമ്പന്നരിൽ തന്നെ ഒന്നാമതാണ് ബെസോസ്. ഇദ്ദേഹത്തിന് ആമസോണിൽ 10 ശതമാനത്തിലേറെ ഓഹരികളാണ് ഉള്ളത്. ഇതാണ് ഇദ്ദേഹത്തിന്റെ 191.3 ബില്യൺ ഡോളറിന്റെ ആസ്തിയുടെ പ്രധാന ഭാഗവും.

1997 ലാണ് ആമസോൺ.കോം ആദ്യമായി ഓഹരി വിൽപ്പനയിലേക്ക് കടന്നത്. അന്ന് രണ്ട് ബില്യൺ ഡോളറിന്റെ അഞ്ചിലൊന്ന് ഓഹരികൾ മാത്രമാണ് അദ്ദേഹത്തിന് വിൽക്കാനായത്. ഇന്ന് ആ ഓഹരികൾ നേടിയിരിക്കുന്ന മൂല്യം സമീപകാലത്തെ കുതിപ്പിലൂടെ നേടിയതുമാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona