Asianet News MalayalamAsianet News Malayalam

ജെറ്റ് എയർവേസ് പ്രതിസന്ധി: നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ തീരുമാനം നിർണായകമാകും

ഈ മാസം അവസാനമോ ഒക്ടോബർ ആദ്യ വാരമോ നടപടികൾ പൂർത്തിയായേക്കും.

jet airways crisis 18 Sep 2020
Author
Mumbai, First Published Sep 18, 2020, 9:53 PM IST

മുംബൈ: പ്രവർത്തനം നിലച്ച എയർലൈൻ കമ്പനിയായ ജെറ്റ് എയർവേസിന്റെ റെസല്യൂഷൻ പ്രക്രിയ അവസാന ഘട്ടത്തിലെത്തി, വിമാനക്കമ്പനിയെ പുനരുജ്ജീവിപ്പിക്കാൻ താൽപ്പര്യമുള്ള രണ്ട് ഷോർട്ട് ലിസ്റ്റ് എന്റിറ്റികൾ അടുത്ത ആഴ്ച ആദ്യം തന്നെ അന്തിമ ഓഫറുകളുമായി വരുമെന്നാണ് പ്രതീക്ഷ. 

ഈ മാസം അവസാനമോ ഒക്ടോബർ ആദ്യ വാരമോ നടപടികൾ പൂർത്തിയായേക്കുമെന്ന് ബിസിനസ് സ്റ്റാൻഡേർഡ് റിപ്പോർട്ട് ചെയ്യുന്നു. റെസല്യൂഷൻ പ്ലാനിന് അം​ഗീകാരം വേണമെങ്കിൽ വായ്പാ ദാതാക്കളിൽ 66 ശതമാനത്തിന്റെ വോട്ട് വേണം.  

"റെസല്യൂഷൻ പ്ലാൻ വായ്പ ദാതാക്കളുടെ സമിതിയുടെ ഭൂരിപക്ഷവും അംഗീകരിച്ചുകഴിഞ്ഞാൽ, ട്രിബ്യൂണലിന്റെ അംഗീകാരം ലഭിക്കുന്നതിന് റെസല്യൂഷൻ പ്രൊഫഷണൽ സെക്ഷൻ 30 പ്രകാരം എൻ സി എൽ ടിയിൽ (നാഷണൽ കമ്പനി ലോ ട്രിബ്യൂണൽ) ഒരു അപേക്ഷ സമർപ്പിക്കും. വിയോജിപ്പുള്ള വായ്പാദയകർക്ക് പോലും റെസല്യൂഷൻ പ്ലാനിൽ അംഗീകരിച്ചിട്ടുള്ളവയ്ക്ക് അർഹതയുണ്ടെന്നും സെക്ഷൻ 53 പ്രകാരം അവർക്ക് ലഭിച്ചിരുന്നതിലും കുറവായിരിക്കരുതെന്നും കോഡിന് കീഴിലുള്ള വ്യവസ്ഥ പറയുന്നു. മുമ്പ് അവർക്ക് മുൻഗണന നൽകുമായിരുന്നുവെങ്കിലും ചട്ടങ്ങൾ മാറിയിട്ടുണ്ട്, "ധീർ & ദിർ അസോസിയേറ്റ്സ് അസോസിയേറ്റ്സ് അസോസിയേറ്റ് പാർട്ണർ ആശിഷ് പ്യാസി പറഞ്ഞു.

Follow Us:
Download App:
  • android
  • ios