Asianet News MalayalamAsianet News Malayalam

ജിയോയിൽ പണമിറക്കി 12 മത്തെ സ്ഥാപനം: എന്റർപ്രൈസ് മൂല്യം ഉയർത്തി കമ്പനി കുതിക്കുന്നു

ഈ കരാറോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ട്രില്യൺ രൂപയായും എന്റർപ്രൈസ് മൂല്യം 5.16 ട്രില്യൺ രൂപയായും മാറുമെന്ന് റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. 

jio 12th investor
Author
Mumbai, First Published Jul 12, 2020, 10:41 PM IST

മുംബൈ: ക്വാൽകോം ഇൻ‌കോർ‌പ്പറേറ്റിന്റെ നിക്ഷേപ സ്ഥാപനമായ ക്വാൽകോം വെൻ‌ചേഴ്സ് ജിയോ പ്ലാറ്റ്ഫോമിലെ 0.15 ശതമാനം ഓഹരികൾക്കായി 730 കോടി രൂപ നിക്ഷേപിക്കും. മൂന്ന് മാസത്തിനുള്ളിൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ ഡിജിറ്റൽ സർവീസ് സബ്സിഡിയറിൽ (ആർ‌ഐ‌എൽ) നിക്ഷേപം നടത്തുന്ന പന്ത്രണ്ടാമത്തെ സ്ഥാപനമാണിത്.

ഈ കരാറോടെ ജിയോ പ്ലാറ്റ്‌ഫോമുകളുടെ ഇക്വിറ്റി മൂല്യം 4.91 ട്രില്യൺ രൂപയായും എന്റർപ്രൈസ് മൂല്യം 5.16 ട്രില്യൺ രൂപയായും മാറുമെന്ന് റിലയൻസ് പ്രസ്താവനയിൽ പറഞ്ഞു. 

"ക്വാൽകോം നിരവധി വർഷങ്ങളായി മൂല്യമുള്ള പങ്കാളിയാണ്. ക്വാൽകോം ആഴത്തിലുള്ള സാങ്കേതികവിദ്യ വാഗ്ദാനം ചെയ്യുന്നു, ഒപ്പം ഞങ്ങളുടെ 5 ജി സാങ്കേതിക വിദ്യ പ്രാവർത്തികമാക്കാൻ സഹായിക്കുന്ന ഉൾക്കാഴ്ചകളും അവർക്കുണ്ട്, ”ആർ‌ഐ‌എൽ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ മുകേഷ് അംബാനി പറഞ്ഞു.

ഇതോടെ, ജിയോ പ്ലാറ്റ്‌ഫോമിലെ മൊത്തം 25.24 ശതമാനം ഓഹരികൾ ഫെയ്‌സ്ബുക്ക്, ജനറൽ അറ്റ്ലാന്റിക്, ടിപിജി, കെകെആർ, സിൽവർ ലേക്ക്, എൽ കാറ്റർട്ടൺ, വിസ്ത ഇക്വിറ്റി പാർട്ണർമാർ, അബുദാബി ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി, മുബഡാല ഇൻവെസ്റ്റ്‌മെന്റ് കമ്പനി, പബ്ലിക് ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് (പിഐഎഫ്) ), ഇന്റൽ ക്യാപിറ്റൽ, ക്വാൽകോം വെഞ്ചേഴ്‌സ് എന്നിവർക്കായി ആർഐഎൽ കൈമാറി.

Follow Us:
Download App:
  • android
  • ios