ദില്ലി: ദസറ, ദീപാവലി ഉത്സവകാല ഓഫറായി ജിയോ ഫോണ്‍ ഇനിമുതല്‍ 699 രൂപയ്ക്ക് ലഭിക്കും. കുറഞ്ഞ വിലയില്‍ ജിയോ ഫോണ്‍ ലഭ്യമാകുന്നത് വഴി എല്ലാവര്‍ക്കും ഇന്‍റര്‍നെറ്റ് കണക്ടിവിറ്റി ഉറപ്പാക്കുകയാണ് ജിയോയുടെ ലക്ഷ്യം. 

നിലവില്‍ ഇത്തരം ഫോണിന് 1,500 രൂപയാണ് നിരക്ക്. പകരമായി പഴയ ഫോണ്‍ എക്സ്ചേഞ്ച് ചെയ്യേണ്ട കാര്യവും ഇല്ല. ഉത്സവകാല സൗജന്യമായി ആദ്യത്തെ ഏഴ് റീച്ചാര്‍ജിന് 99 രൂപയുടെ അധിക ഡേറ്റയും ഉപഭോക്താവിന് ലഭിക്കും.