കൊച്ചിയിലെ കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ നവരാത്രി ഫെസ്റ്റിവല്‍ ആരംഭിച്ചു.

ഇന്ത്യയെങ്ങുമുള്ള നവരാത്രി ആഘോഷങ്ങളുടെ വൈവിധ്യമാര്‍ന്ന കാഴ്ചകളുമായി കൊച്ചിയിലെ കല്യാണ്‍ സില്‍ക്‌സ് ഷോറൂമില്‍ നവരാത്രി ഫെസ്റ്റിവല്‍ ആരംഭിച്ചു. ഒക്‌ടോബര്‍ 24 വരെ നീണ്ടുനില്‍ക്കുന്ന ഈ ആഘോഷം പ്രമാണിച്ച് ഡാന്‍ഡിയ മേളം, ബൊമ്മക്കൊലു അലങ്കാരം, വൈകുന്നേരങ്ങളില്‍ നൃത്തം, പാട്ട് തുടങ്ങിയ കലാപരിപാടികള്‍, സൗജന്യ വള, ടാറ്റൂ, മെഹന്ദി, പക്ഷി ജ്യോതിഷം, ദിവസേന വൈകിട്ട് 6 മുതല്‍ 8.30 വരെ ലഘു ഭക്ഷ്യവിഭവങ്ങള്‍ എിങ്ങനെ ഒട്ടേറെ ആകര്‍ഷണങ്ങളാണ് ഒരുക്കിയിരിക്കുന്നത്.

ഇതോടൊപ്പം ജാംധാനി, ബാംന്ധനി, പൈതനി തുടങ്ങി നവരാത്രി സ്‌പെഷ്യല്‍ കളക്ഷനുകള്‍ കൂടി ഒത്തുചേരുമ്പോള്‍ വേറിട്ടൊരു ഷോപ്പിങ് അനുഭവമാണ് ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് കല്യാണ്‍ അധികൃതര്‍ പറഞ്ഞു.

ഒക്‌ടോബര്‍ 20, 21, 22 തീയതികളില്‍ രാവിലെ 11 മുതല്‍ വൈകിട്ട് 6 വരെ സുഹൃത്തുക്കളോടൊപ്പമോ അല്ലെങ്കില്‍ ഒറ്റയ്‌ക്കോ കൊച്ചി കല്യാണ്‍ സില്‍ക്‌സ് ഷോറൂമിലെത്തി ഡാന്‍ഡിയ നൃത്തം അവതരിപ്പിക്കാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. നൃത്തത്തിലെ മികവിന്‍റെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പതിനായിരം രൂപ ക്യാഷ് പ്രൈസ് നല്‍കുന്നതാണ്. ഇതോടൊപ്പം ഈ ദിവസങ്ങളില്‍ വൈകിട്ട് 6 മുതല്‍ 8.30 വരെ ലൈവ് ഡാന്‍സ് പെര്‍ഫോമന്‍സും ഉണ്ടായിരിക്കുന്നതാണ്. ഷോറൂമില്‍ പ്രത്യേകം തയ്യാറാക്കിയ സ്ഥലത്ത് ബൊമ്മക്കൊലു അലങ്കരിക്കാനും ഉപഭോക്താക്കള്‍ക്ക് അവസരമുണ്ട്.

ഭാരതമെമ്പാടും ആഘോഷിക്കപ്പെടു വിശിഷ്ട ഉത്സവമാണ് നവരാത്രി. ആഘോഷങ്ങളിലെ ഈ വൈവിധ്യം ഉപഭോക്താക്കള്‍ക്ക് പകര്‍ന്നുനല്‍കുകയാണ് കല്യാ സില്‍ക്‌സ്. നവരാത്രി പ്രമാണിച്ച് കല്യാ സില്‍ക്‌സ് ഒരുക്കിയിരിക്കു പ്രത്യേക കളക്ഷനുകള്‍ കൂടി ഒത്തുചേരുമ്പോള്‍ ഈ ഉത്സവകാലം മലയാളികള്‍ക്ക് അവിസ്മരണീയമാകുമെന്ന് ഉറപ്പ്. കല്യാണ്‍ സില്‍ക്‌സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്. പട്ടാഭിരാമന്‍ പറഞ്ഞു.