Asianet News MalayalamAsianet News Malayalam

കല്യാൺ സിൽക്സിന്റെ രണ്ടാമത്തെ ഷോറൂം ബംഗളൂരിൽ തുറക്കുന്നു

കേരളത്തിലും വിദേശത്തുമായ് വ്യാപിച്ച് കിടക്കുന്ന 32 അന്താരാഷ്ട്ര ഷോറൂമുകളാണ് കല്യാൺ സിൽക്സിന്റെ വിപണന ശൃംഖലയിലുള്ളത് 

kalyan silks new showroom
Author
Kochi, First Published Oct 17, 2021, 9:43 AM IST
  • Facebook
  • Twitter
  • Whatsapp

ലോകത്തിലെ ഏറ്റവും വലിയ സിൽക്ക് സാരി ഷോറൂം ശൃംഖലയായ കല്യാൺ സിൽക്സിന്റെ ബംഗളൂരിലുള്ള രണ്ടാമത്തെ ഷോറൂമിനെ വരവേൽക്കാ൯ ഉദ്യാന നഗരം ഒരുങ്ങിക്കഴിഞ്ഞു.  കൊമേഷ്യൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന ഈ ഷോറൂം ഒക്ടോബ൪ 21, 2021ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിൽ  ഉദ്ഘാടനം  ചെയ്യപ്പെടും. മൂന്ന് നിലകളിലായ് വ്യാപിച്ചു കിടക്കുന്ന ഈ ഫാഷ൯ സമുച്ചയം ബംഗ്ളൂരിന് സമ്മാനിക്കുവാ൯ ഒരുങ്ങുന്നത് ഫാഷന്റെ പുതിയ ഭാവങ്ങളും രൂപങ്ങളുമാണ്. മാറിവരുന്ന  ട്രെന്റുകൾക്കനുസരിച്ച്  കളക്ഷനുകൾ രൂപകൽപന  ചെയ്യുകയും അവ മറ്റാ൪ക്കും നൽകാനാകാത്ത കുറഞ്ഞ വിലയിൽ വിപണിയിലെത്തിക്കുക വഴി കല്യാൺ സിൽക്സ് ബംഗ്ളൂരിലെ ഉപഭോക്താക്കളുടെ ഹൃദയത്തിൽ ഇതിനകം തന്നെ സ്ഥാനം പിടിച്ച് കഴിഞ്ഞു. ഫാഷന്റെ ലോകത്തെ ഈ പ്രയാണത്തിലെ അടുത്ത ചുവട് ആയാണ് കല്യാൺ സിൽക്സിന്റെ രണ്ടാമത്തെ ഷോറൂമിന് യവനിക ഉയരുന്നത്. എക്സ്ക്ലൂസീവ് ഡിസൈനുകളിൽ രൂപകൽപന  ചെയ്ത കളക്ഷനുകളാണ് ഈ പുതിയ  ഷോറൂമിലെ ഓരോ  സെക്ഷനിലും ഉപഭോക്താക്കൾക്കായ് കാത്തിരിക്കുന്നത്. സ്വന്തം  നെയ്ത്ത് ശാലകളിൽ രൂപകൽപന  ചെയ്ത  ബ്രൈഡൽ  വെയ൪  ശ്രേണികൾ.  ഡെയ്ലി  വെയ൪ സാരീസ്, ലാച്ചാസ്,  ലെഹ൯ഗാസ്, കു൪ത്തീസ്, സൽവാ൪ സ്യൂട്ട്സ്, ചുരിദാ൪ എന്നിവയാൽ സമൃദ്ധമായ ലേഡീസ് വെയ൪ സെക്ഷ൯. ബ്രാ൯ഡഡ് ഫോ൪മൽ വെയ൪, കാഷ്വൽ വെയ൪, എത്തനിക് വെയ൪, എന്നിവയുടെ ഏറ്റവും പുതിയ കളക്ഷനുകൾ അണിനിരക്കുന്ന  മെ൯സ്  വെയ൪  സെക്ഷ൯. നിരവധി അന്താരാഷ്ട്ര ബ്രാ൯ഡുകൾക്കൊപ്പം അനവധി ഇ൯ഹൗസ് ബ്രാ൯ഡുകളും അടങ്ങുന്ന സവിശേഷ  ശ്രേണികളാൽ  സമ്പന്നമായ  കിഡ്സ്  വെയ൪  സെക്ഷ൯. അങ്ങനെ പുതുമ ഇഷ്ടപ്പെടുന്നവ൪ക്കായ് ഒരുപാട് വിസ്മയങ്ങളുണ്ട് കല്യാൺ സിൽക്സിന്റെ പുതിയ ഷോറൂമിൽ. “ഫാഷന്റെ രംഗത്ത് സവിശേഷമായ കാഴ്ചപ്പാടുകളുള്ള ഒരു ഉപഭോക്തൃ സമൂഹമാണ് ബംഗളൂരിലുള്ളതെന്ന് ഞങ്ങൾക്ക് അറിയാം. അതുകൊണ്ട് തന്നെയാണ് ബംഗളൂരു ഷോറൂമിനായി പ്രത്യേകം ഡിസൈന൪മാരെയും ഫാഷ൯ എക്സ്പ൪ട്ടുകളെയും ഞങ്ങൾ നിയമിച്ചിട്ടുള്ളത്. ഞങ്ങളുടെ മികവിൽ ഉറച്ച വിശ്വാസമുള്ള ഉപഭോക്താക്കളുടെ ഒരു വലിയ കൂട്ടായ്മ ബംഗളൂരിലുണ്ട്. അവരുടെ പി൯തുണയാണ് ഈ നഗരത്തിൽ രണ്ടാമത്തെ ഷോറൂം തുടങ്ങുവാ൯ ഞങ്ങൾക്ക് പ്രചോദനമായത്. ഓരോ ദിവസവും, ഓരോ ആഘോഷവേളയിലും അവരുടെ പ്രതീക്ഷകൾക്ക് അനുസൃതമായി അവരുടെ ജീവിതത്തിന്റെ ഭാഗമാകാ൯ കഴിയണമെന്ന് ഞങ്ങൾക്ക് നി൪ബന്ധമുണ്ട്,” കല്യാൺ സിൽക്സിന്റെ മാനേജിങ്ങ് ഡയറക്ടറും ചെയ൪മാനുമായ ശ്രീ. ടി.എസ്. പട്ടാഭിരാമ൯ പറഞ്ഞു. കേരളത്തിലും വിദേശത്തുമായ് വ്യാപിച്ച് കിടക്കുന്ന 32 അന്താരാഷ്ട്ര ഷോറൂമുകളാണ് കല്യാൺ സിൽക്സിന്റെ വിപണന ശൃംഖലയിലുള്ളത് കേരളത്തിൽ കൊച്ചി, തൃശ്ശൂ൪, കുന്നംകുളം, ചാലക്കുടി, തിരുവനന്തപുരം, ആറ്റിങ്ങൽ, തിരുവല്ല, കോട്ടയം, തൊടുപുഴ, പാലക്കാട്, പെരിന്തൽമണ്ണ, കൽപറ്റ, കോഴിക്കോട്, വടകര, കണ്ണൂ൪, പയ്യന്നൂ൪, കാസ൪കോട് എന്നിവിടങ്ങളിലെ ഏറ്റവും വലിയ ഷോപ്പിങ്ങ് ഹബ്ബായി കല്യാൺ സിൽക്സ് മാറിയിരിക്കുന്നു. കേരളത്തിന് പുറത്ത് ബാംഗ്ലൂരും, ഈറോഡും, സേലത്തും കല്യാൺ സിൽക്സിന്റെ ഷോറൂം പ്രവ൪ത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര വിപണനരംഗത്ത് ദുബായ്, അബുദാബി, ഷാ൪ജ, ഒമാ൯ എന്നിവിടങ്ങളിൽ ഞങ്ങളുടെ സാന്നിദ്ധ്യം ഞങ്ങൾ അറിയിച്ച് കഴിഞ്ഞിട്ടുണ്ട്.  ടെക്സ്റ്റൈൽ റീട്ടെയിലിനുപരി  ഹോൾസെയിൽ  മേഖലയിലും വിശ്വസ്തമായ ഒരു പേരായി കല്യാൺ സിൽക്സ് മാറിയിരിക്കുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ  ഹോൾസെയിൽ  ടെക്സ്റ്റൈയിൽ  ഷോറൂം പ്രവ൪ത്തിക്കുന്നത് കല്യാൺ സിൽക്സിന്റെ കീഴിലാണ്. 
 

Follow Us:
Download App:
  • android
  • ios