ഇത് നേരത്തെയാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമം തുടങ്ങി. 

തിരുവനന്തപുരം: കേരള ബാങ്ക് പ്രവര്‍ത്തനം തുടങ്ങാന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍. കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയല്‍ തുടരുന്ന കേസുകളാണ് പ്രഖ്യാപനം വൈകാന്‍ കാരണം. നേരത്തെ കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ബാങ്ക് തുടങ്ങാനാണ് സര്‍ക്കാര്‍ ആലോചിച്ചത്. 

എന്നാല്‍, ബാങ്കിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കിയെങ്കിലും ഹൈക്കോടതിയിലെ കേസുകളുമായി ബന്ധപ്പെട്ട നടപടികള്‍ക്ക് വിധേയമാണിത്. കേരള ബാങ്കുമായി ബന്ധപ്പെട്ട കേസുകള്‍ പെട്ടെന്ന് പരിഗണിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയെങ്കിലും കേസ് നവംബര്‍ നാലിലേക്ക് കോടതി മാറ്റുകയായിരുന്നു. എന്നാല്‍, ഇത് നേരത്തെയാക്കാന്‍ സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശ്രമം തുടങ്ങി. 

നിയമ നടപടികള്‍ നീങ്ങുപോയാല്‍ കേരള ബാങ്ക് രൂപീകരണം നവംബര്‍ ഒന്നിന് നടക്കാന്‍ സാധ്യതയില്ല.