ദില്ലി: നിര്‍ണായക പാര്‍ലമെന്‍ററി സമിതി യോഗത്തില്‍ തിരുവനന്തപുരം വിമാനത്താവള വിഷയത്തില്‍ നിലപാട് അറിയിച്ച് കേരള എംപിമാര്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുളള നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്മാറണമെന്ന് കേരള എംപിമാര്‍. വ്യോമയാന മന്ത്രാലയവുമായി ബന്ധപ്പെട്ട പാര്‍ലമെന്‍ററി സമിതി യോഗത്തിലാണ് കേരള എംപിമാര്‍ നിലപാട് വ്യക്തമാക്കിയത്. 

വിമാനത്താവളത്തെ സ്വന്തം ഇഷ്ടപ്രകാരം സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്രത്തിന് അധികാരമില്ലെന്ന് എംപിമാര്‍ അഭിപ്രായപ്പെട്ടു. അംഗങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ കേന്ദ്രത്തെ ധരിപ്പിക്കാന്‍ യോഗം തീരുമാനിച്ചു. സമിതി അംഗങ്ങളായ കെ മുരളീധരന്‍, ആന്‍റോ ആന്‍റണി എന്നിവരാണ് വിമാനത്താവളം സംസ്ഥാന സര്‍ക്കാരിനെ ഏല്‍പ്പിക്കണമെന്ന് വാദിച്ചത്.