Asianet News MalayalamAsianet News Malayalam

'സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സന്തോഷവാര്‍ത്ത': ആഗോള ഭീമനുമായി ധാരണാപത്രം ഒപ്പിട്ട് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍

120 രാജ്യങ്ങളിലായി ഇതുവരെ ഒവിഎച്ച്ക്ലൗഡ് 1,500 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. 

Kerala startup missions signed a new mou with an international firm
Author
Thiruvananthapuram, First Published Oct 7, 2019, 11:21 AM IST

തിരുവനന്തപുരം: ആഗോള ക്ലൗഡ് സേവനദാതാവായ  ഒവിഎച്ച്ക്ലൗഡും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കുന്നത് സംബന്ധിച്ച് ധാരണാപത്രം ഒപ്പുവച്ചു. സ്റ്റാര്‍ട്ടപ്പ് ആക്സിലറ്റേറ്റര്‍ പ്രോഗ്രാം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ചുളള ഒവിഎച്ച്ക്ലൗഡ് സേവനങ്ങള്‍ കേരള സ്റ്റാര്‍ട്ടപ്പ് മിഷന് കീഴിലുളള സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഒവിഎച്ച്ക്ലൗഡ് നല്‍കും. 

120 രാജ്യങ്ങളിലായി ഇതുവരെ ഒവിഎച്ച്ക്ലൗഡ് 1,500 ഓളം സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. സംരംങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ സംരംഭങ്ങളുമായി മുന്നോട്ട് പോകുന്നവര്‍ തുടങ്ങിയവരെ അവരുടെ ആശയങ്ങള്‍ വികസിപ്പിക്കാനായി സഹായിക്കുകയെന്നതാണ് പദ്ധതിയുടെ ഉദ്ദേശലക്ഷ്യം. 
 

Follow Us:
Download App:
  • android
  • ios