Asianet News MalayalamAsianet News Malayalam

ഇടതുമുന്നണി വാഗ്ദാനം നടപ്പായില്ല, ഈ പൊതുമേഖല കമ്പനി റിയാബിന്‍റെ കരിമ്പട്ടികയില്‍

ബാംബൂ ടൈൽ നിർമ്മിച്ച് വിപണിയിൽ പിടിച്ച് നിൽക്കാനുള്ള ശ്രമങ്ങൾ കോർപ്പറേഷൻ നടത്തിയെങ്കിലും ഇതിനാവശ്യമായ യന്ത്രങ്ങളോ ഗുണനിലവാരം ഉള്ള മുളയോ ഇല്ലാത്തതിനാൽ ഈ നീക്കവും വിജയിച്ചില്ല. 

Kerala State Bamboo Corporation financial crisis
Author
Kozhikode, First Published Jan 3, 2020, 11:33 AM IST

കോഴിക്കോട്: കേരള സംസ്ഥാന ബാംബൂ കോ‍ർപ്പറേഷൻ അടച്ച് പൂട്ടൽ ഭീഷണിയിൽ. 18 കോടിയോളം രൂപ ആസ്ഥിയുളള കോര്‍പറേഷന് നിലവില്‍ 85 കോടിയിലേറെ രൂപയുടെ ബാധ്യതയുണ്ട്. പ്രവര്‍ത്തനം നിര്‍ത്തിയ പ്ലാന്‍റുകൾക്ക് വേണ്ടിയും പണം ചെലവഴിക്കേണ്ടി വരുന്നതാണ് കോർപ്പറേഷനെ കടുത്ത പ്രതിസന്ധിയിലാക്കുന്നത്.

പനമ്പ് നെയ്ത്ത് തൊഴിലാളികളെ ഉൾപ്പെടുത്തി 1971ല്‍ പ്രവര്‍ത്തനമാരംഭിച്ചതാണ് കേരള സംസ്ഥാന ബാംബൂ കോർപ്പറേഷന്‍. പ്ളാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ വിപണി പിടിക്കാന്‍ തുടങ്ങിയതോടെ ബാംബൂ കോര്‍പറേഷന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് തിരിച്ചടി നേരിട്ടു തുടങ്ങി. പിന്നീട്, ഓരോ വര്‍ഷവും വ്യവസായ വകുപ്പ് അനുവദിക്കുന്ന വായ്പയെ ആശ്രിച്ചായിരുന്നു കോര്‍പറേഷന്‍ പ്രവര്‍ത്തനം. നിലവില്‍ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കേണ്ട ബാധ്യത 85 കോടിയിലേറെ. 6000 പനമ്പ് നെയ്ത് തൊഴിലാളികളും 200 ഈറ്റവെട്ട് തൊഴിലാളികളുമാണ് കോര്‍പറേഷന്‍ കീഴില്‍ നിലവില്‍ ജോലി ചെയ്യുന്നത്. കോര്‍പറേഷന്‍ പ്രതിസന്ധിയിലായതോടെ ആനുകൂല്യങ്ങളും മുടങ്ങി. നെയ്ത്ത് തൊഴിലാളികളുടെ ഡിഎ 40 മാസമായി നല്‍കിയിട്ടില്ല. കോഴിക്കോട് നല്ലളത്തെ പ്ലാന്‍റിൽ ശമ്പളം നൽകുന്നത് ഘടുക്കളായാണ്

ബാംബൂ ടൈൽ നിർമ്മിച്ച് വിപണിയിൽ പിടിച്ച് നിൽക്കാനുള്ള ശ്രമങ്ങൾ കോർപ്പറേഷൻ നടത്തിയെങ്കിലും ഇതിനാവശ്യമായ യന്ത്രങ്ങളോ ഗുണനിലവാരം ഉള്ള മുളയോ ഇല്ലാത്തതിനാൽ ഈ നീക്കവും വിജയിച്ചില്ല. വായ്പാ തിരിച്ചടവുകൾ മുടങ്ങിയതോടെ റിയാബിന്‍റെ കരിമ്പട്ടികയിലുമാണ് ബാംബൂ കോർപ്പറേഷൻ. ബാംബൂ കോർപ്പറേഷൻ പുന: സംഘടിപ്പിക്കുമെന്ന ഇടതുമുന്നണിയുടെ തെരഞ്ഞെടുപ്പ് വാഗ്ദാനവും നടപ്പായിട്ടില്ല.

Follow Us:
Download App:
  • android
  • ios