കൊച്ചി: മെട്രോ നിർമ്മാണവുമായി ബന്ധപ്പെട്ട് ഡിഎംആർസിക്ക് 350 കോടി രൂപയുടെ കുടിശ്ശിക. ഒരു വർഷമായി കെഎംആർഎൽ തുക അനുവദിക്കുന്നതിൽ വരുത്തിയ വീഴചയാണ് കുടിശിക വർദ്ധിക്കാൻ കാരണമായത്. 

സാമ്പത്തിക പ്രതിസന്ധി തൽക്കാലം നിർമ്മാണ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്നാണ് ഡിഎംആർസി പറയുന്നത്. സര്‍ക്കാരില്‍ നിന്ന് പണം ലഭിക്കാത്തതാണ് കുടിശ്ശിക വര്‍ധിക്കാന്‍ കാരണമെന്ന് കെഎംആര്‍എല്‍ പറയുന്നു.